മുബൈ: ന്യൂസിലാന്‍റിനെതിരായ പരമ്പരയിലെ ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിശ്രമത്തിലായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ ടീമിന് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്. രോഹിത് ശര്‍മയ്‌ക്കൊപ്പം പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. ഈ മാസം 24ന് ആരംഭിക്കുന്ന ന്യൂസിലാന്‍റ് പരമ്പരയില്‍ അഞ്ച് ട്വന്‍റി 20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റ് മത്സരങ്ങളുമാണുള്ളത്. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്‌ക്ക് ശേഷം ഈ മാസം 20 ടീം ന്യൂസിലാന്‍റിലേക്ക് തിരിക്കും.
-
India's T20I squad for NZ tour announced: Virat Kohli (C), Rohit Sharma (VC), KL Rahul, S Dhawan, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, W Sundar, Jasprit Bumrah, Mohd. Shami, Navdeep Saini, Ravindra Jadeja, Shardul Thakur
— BCCI (@BCCI) January 12, 2020 " class="align-text-top noRightClick twitterSection" data="
">India's T20I squad for NZ tour announced: Virat Kohli (C), Rohit Sharma (VC), KL Rahul, S Dhawan, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, W Sundar, Jasprit Bumrah, Mohd. Shami, Navdeep Saini, Ravindra Jadeja, Shardul Thakur
— BCCI (@BCCI) January 12, 2020India's T20I squad for NZ tour announced: Virat Kohli (C), Rohit Sharma (VC), KL Rahul, S Dhawan, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, W Sundar, Jasprit Bumrah, Mohd. Shami, Navdeep Saini, Ravindra Jadeja, Shardul Thakur
— BCCI (@BCCI) January 12, 2020
ശ്രീലങ്കയ്‌ക്ക് എതിരായ മത്സരങ്ങളില്‍ മികച്ച പ്രകടം കാഴ്‌ചവച്ച നവ്‌ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, മനീഷ് പാണ്ഡെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വിരാട് കോലി ക്യാപ്‌റ്റനായ ടീമില്‍ രോഹിത് ശര്‍മയാണ് വൈസ് ക്യാപ്‌റ്റന്‍. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, എന്നിവർ സ്പിന്നർമാരായി തുടരും. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ടീമില്‍ ഇടം നേടി. പേസ് നിരയിൽ ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ എന്നിവർക്കു പുറമെയാണ് മുഹമ്മദ് ഷമിയെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിറ്റ്‌നസ് ടെസ്‌റ്റില്‍ പരാജയപ്പെട്ട ഹാർദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പൂനെയില്‍ നടന്ന മൂന്നാം മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചരുന്നത്. നേരിട്ട ആദ്യ പന്തിൽ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. എന്നാല്‍ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നു. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ട്.
ഇന്ത്യൻ ട്വന്‍റി 20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ