ETV Bharat / sports

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് അരങ്ങൊരുങ്ങുന്നു - ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത

നേരത്തെ ഓസ്‌ട്രേലിയയില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ സമ്മതം അറിയിച്ചിരുന്നു

icc news  cricket australia news  team india news  ടീം ഇന്ത്യ വാർത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  ഐസിസി വാർത്ത
ക്രിക്കറ്റ് ഓസ്‌ട്രേലിയ
author img

By

Published : May 27, 2020, 10:01 PM IST

മെല്‍ബണ്‍: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബർ മൂന്നിന് ആരംഭിച്ചേക്കും. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യ കളിക്കുക. ഡിസംബർ മൂന്നിന് ബ്രിസ്‌ബണിലാകും പരമ്പരക്ക് തുടക്കമാവുക.

icc news  cricket australia news  team india news  ടീം ഇന്ത്യ വാർത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  ഐസിസി വാർത്ത
ഓസ്‌ട്രേലിയക്ക് എതിരായ ടീം ഇന്ത്യയുടെ ടെസ്റ്റ് മത്സരം.

ഇതു സംബന്ധിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ചയുണ്ടാകും. പരമ്പരയുടെ ഭാഗമായുള്ള രണ്ടാമത്തെ മത്സരം അഡ്‌ലെയ്‌ഡില്‍ ഡിസംബർ 11-ന് നടക്കും. പിങ്ക് ബോൾ ടെസ്റ്റിനാണ് അഡ്‌ലെയ്ഡില്‍ അരങ്ങൊരുങ്ങുക. തുടർന്ന് ഡിസംബർ 26-ന് മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറും. അതിന് ശേഷം പുതുവർഷ ദിന ടെസ്റ്റിന് സിഡ്‌നിയും വേദിയാകും. ജനുവരി മൂന്നിനാണ് സിഡ്നിയില്‍ മത്സരം നടക്കുക. അതേസമയം കൊവിഡ് 19-നുമായി ബന്ധപ്പെട്ട് മോശം സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മത്സരങ്ങൾ ഒരു വേദിയിലേക്ക് ചുരുക്കാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.