ETV Bharat / sports

55 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ച് ഇസിബി

സമ്മർ സീസണ്‍ മുതല്‍ ക്രിക്കറ്റ് പുനരാരംഭിക്കാനാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് നീക്കം നടത്തുന്നത്

author img

By

Published : May 30, 2020, 9:24 AM IST

ഇസിബി വാർത്ത  കൊവിഡ് 19 വാർത്ത  ലോക്ക് ഡൗണ്‍ വാർത്ത  ecb news  covid 19 news  lock down news
ഇസിബി

ലണ്ടന്‍: അന്താരാഷ്‌ട്ര മത്സരങ്ങൾ മുന്നില്‍ കണ്ട് 55 അംഗ പരിശീലന സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്. സെലക്‌ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ സമ്പന്നമായ കളിക്കാരുടെ നിരയെ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡിന്‍റെ നീക്കം. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇതിനായി ഗവണ്‍മെന്‍റ് അനുമതി ലഭിക്കേണ്ടതുണ്ട്. കളിക്കാരുടെ പേര് ഉൾപ്പെട്ട പട്ടിക ഇതിനായി സർക്കാരിന് മുന്നില്‍ ഇസിബി സമർപ്പിക്കും.

ഇംഗ്ലീഷ് ടീം വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയും അയർലന്‍ഡിന് എതിരായ ഏകദിന പരമ്പരയും ഓഗസ്റ്റ് ഒന്നിന് ശേഷം ഇംഗ്ലീഷ് ടീം കളിക്കും. നിലവില്‍ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഓഗസ്റ്റ് ഒന്ന് വരെ വിലക്കുണ്ട്. ഈ സമ്മർ സീസണില്‍ ക്രിക്കറ്റ് പുനരാരംഭിക്കാനാണ് ഇസിബി നീക്കം. ലോക്ക് ഡൗണിനെ തുടർന്ന് ലോകത്ത് ആദ്യമായി തുറന്ന ഗ്രൗണ്ടില്‍ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച ടീമുകളിലൊന്നാണ് ഇംഗ്ലീഷ് ടീം. സ്‌റ്റാന്‍ഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ ബൗളേഴ്‌സാണ് പരിശീലനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.