ഗയാന: വെസ്റ്റിൻഡീസിന് എതിരായ ടി ട്വൻടി പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചാണ് ആധികാരികമായി പരമ്പര സ്വന്തമാക്കിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റൺസാണ് നേടിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി നായകൻ വിരാട് കോലി, റിഷഭ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. പന്ത് 65 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കിയത് മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹറിന്‍റെ ബൗളിങ്ങ് മികവില്‍. മൂന്ന് ഓവർ എറിഞ്ഞ ദീപക് ചാഹർ നാല് റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. കളിയിലെ കേമനായും ദീപക് ചാഹർ തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രുണാല്‍ പാണ്ഡ്യയാണ് പരമ്പരയിലെ താരം. ടി ട്വിൻടി പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മത്സരം ഇന്ത്യൻ സമയം രാത്രി ഏഴിന്.
ടി ട്വൻടി പരമ്പര ഇന്ത്യയ്ക്ക്: താരങ്ങളായി ദീപക് ചാഹറും പന്തും - Rishab pant- Deepak chahar
വെസ്റ്റിൻഡീസിന് എതിരായ ടി ട്വൻടി പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. മൂന്നാം മത്സരത്തില്‍ വിൻഡീസിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്.
![ടി ട്വൻടി പരമ്പര ഇന്ത്യയ്ക്ക്: താരങ്ങളായി ദീപക് ചാഹറും പന്തും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4064043-969-4064043-1565163059426.jpg?imwidth=3840)
ഗയാന: വെസ്റ്റിൻഡീസിന് എതിരായ ടി ട്വൻടി പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചാണ് ആധികാരികമായി പരമ്പര സ്വന്തമാക്കിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റൺസാണ് നേടിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി നായകൻ വിരാട് കോലി, റിഷഭ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. പന്ത് 65 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കിയത് മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹറിന്‍റെ ബൗളിങ്ങ് മികവില്‍. മൂന്ന് ഓവർ എറിഞ്ഞ ദീപക് ചാഹർ നാല് റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. കളിയിലെ കേമനായും ദീപക് ചാഹർ തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രുണാല്‍ പാണ്ഡ്യയാണ് പരമ്പരയിലെ താരം. ടി ട്വിൻടി പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മത്സരം ഇന്ത്യൻ സമയം രാത്രി ഏഴിന്.
intro
Conclusion: