മെൽബണ്‍ : ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2021ലെ മികച്ച ടെസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ച് നാല് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ, വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, സ്‌പിന്നർമാരായ ആർ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവരാണ് ഇന്ത്യൻ നിരയിൽ നിന്ന് സ്ഥാനം പിടിച്ചത്. അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിക്ക് ഓസീസ് ഇലവനിൽ സ്ഥാനം നേടാനായില്ല.
ശ്രീലങ്കൻ നായകൻ ദിമുത് കരുണാരത്‌നെയും രോഹിത് ശർമയുമാണ് ടീമിന്‍റെ ഓപ്പണർമാർ. ദിമുത് തന്നെയാണ് ടീമിന്‍റെ നായകനും. മൂന്നാമനായി ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ലബുഷയ്‌ൻ ക്രീസിലെത്തും. നാലാമനായി ഇംഗ്ലണ്ട് സൂപ്പർ താരം ജോ റൂട്ടും ക്രീസിലെത്തും.
ALSO READ: Ashes Test: ഓസീസിന് തിരിച്ചടി; ട്രാവിസ് ഹെഡിന് കൊവിഡ്, സിഡ്‌നി ടെസ്റ്റിൽ നിന്ന് പുറത്ത്
പാകിസ്ഥാൻ താരം ഫവാദ് ആലം ആണ് അഞ്ചാമനായി ക്രീസിലെത്തുന്നത്. ഇന്ത്യൻ താരം റിഷഭ് പന്താണ് ആറാമൻ. പന്ത് തന്നെയാണ് ടീമിന്‍റെ വിക്കറ്റ് കീപ്പർ. ഇന്ത്യൻ താരങ്ങളായ ആർ അശ്വിനും അക്‌സർ പട്ടേലുമാണ് ടീമിലെ സ്‌പിന്നർമാർ. ന്യൂസിലാൻഡിന്‍റെ കെയ്‌ൽ ജാമിസണ്‍, പാക് താരങ്ങളായ ഹാസൻ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് ടീമിലെ പേസർമാർ.
ടെസ്റ്റ് ഇലവൻ : രോഹിത് ശര്‍മ, ദിമിത് കരുണാരത്നെ (ക്യാപ്റ്റന്‍), മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട്, ഫവാദ് ആലം, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ആര്‍ അശ്വിന്‍, കെയ്‌ൽ ജാമിസണ്‍, അക്‌സര്‍ പട്ടേല്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി.