ETV Bharat / sports

61-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി; രഞ്‌ജിയില്‍ പുജാരയുടെ ഗര്‍ജനം, ഇന്ത്യന്‍ ടീമിലേക്ക് അവകാശവാദം

Ranji Trophy 2024: രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ജാർഖണ്ഡിനെതിരായ മത്സരത്തില്‍ തന്‍റെ ഫസ്റ്റ്‌ ക്ലാസ് കരിയറിലെ 61-ാം സെഞ്ചുറി നേടി വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര.

Ranji Trophy 2024  Cheteshwar Pujara  ചേതേശ്വര്‍ പുജാര  രഞ്‌ജി ട്രോഫി 2024
Cheteshwar Pujara hit 61st FC Century In Saurashtra vs Jharkhand Match in Ranji Trophy 2024
author img

By ETV Bharat Kerala Team

Published : Jan 6, 2024, 5:11 PM IST

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ മധ്യനിരയില്‍ നെടുന്തൂണായിരുന്ന താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമിന് പുറത്താണ് താരത്തിന്‍റെ സ്ഥാനം. മോശം ഫോമിനെ തുടര്‍ന്നാണ് പുജാര ടീമിന് പുറത്തായത്.

പക്ഷെ, ഇപ്പോഴിതാ രഞ്‌ജി ട്രോഫിയില്‍ മിന്നും പ്രകടനവുമായി ദേശീയ ടീമിലേക്ക് മടങ്ങിവരവിനായി സെലക്‌ടര്‍മാരുടെ മുന്നില്‍ അവകാശവാദം ഉയര്‍ത്തിയിരിക്കുകയാണ് 35-കാരന്‍. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ജാർഖണ്ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറിയുമായാണ് താരം തിളങ്ങിയത്. പുജാരയുടെ ഫസ്റ്റ് ക്ലാസ് കരിയറിലെ 61-ാം സെഞ്ചുറിയാണിത്.

(Cheteshwar Pujara hit 61st FC Century In Saurashtra vs Jharkhand Match in Ranji Trophy 2024). സൗരാഷ്‌ട്രയ്‌ക്കായി നാലാം നമ്പറില്‍ കളത്തിലെത്തി പുജാര 165 പന്തുകളില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. രണ്ടാം ദിനം ചായയ്‌ക്ക് പിരിയുമ്പോള്‍ 167 പന്തില്‍ പുറത്താവാതെ 109 റണ്‍സായിരുന്നു പുജാര നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പുജാര ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സുകളിലായി 14, 27 എന്നിങ്ങനെയായിരുന്നു പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് തൊട്ടുമുന്നെയാണ് പുജാരയുടെ നിലവിലെ സെഞ്ചുറി പ്രകടനം.

നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. രഞ്‌ജിയിലെ സെഞ്ചുറി പ്രകടനത്തോടെ ദേശീയ ടീമിലേക്ക് പുജാരയ്‌ക്ക് തിരികെ എത്താനാവുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. കാരണം നിലവില്‍ പരിവര്‍ത്തനത്തിന്‍റെ പാതയില്‍ കൂടിയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമും കടന്നുപോകുന്നത്. മോശം ഫോമിനൊപ്പം ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതും പുജാരയുടെ പുറത്താവലിന് കാരണമായിരുന്നു.

ജനുവരി 25-ന് ഹൈദരാബാദിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ് ആരംഭിക്കും. പിന്നീട് 15-ന് രാജ്‌കോട്ടിലും 23-ന് റാഞ്ചിയിലുമാണ് മൂന്നും നാലും ടെസ്റ്റുകള്‍ തുടങ്ങുക. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് അവസാന ടെസ്റ്റിന് അരംഭമാവുക. പരമ്പരയ്‌ക്കായി നാല് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തി 16 അംഗ ടീമിനെ ഇംഗ്ലണ്ട് നേരത്തെ തന്നെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും വേണം; കാരണമിതെന്ന് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്‌കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷൊയൈബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്. (England squad for India tour 2024)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.