ETV Bharat / sports

ജോസ് ബട്‌ലർ തിരിച്ചെത്തി ; അഞ്ചാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - കോലി

ബട്‌ലറെ കൂടാതെ സ്‌പിന്നർ ജാക്ക് ലീച്ചിനമെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോസ് ബട്‌ലർ തിരിച്ചെത്തി  Jose Buttler  ജാക്ക് ലീച്ചിനം  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  INDIA England test  മൊയീൻ അലി  അശ്വിൻ  കോലി  ടെസ്റ്റ് പരമ്പര
ജോസ് ബട്‌ലർ തിരിച്ചെത്തി ; അഞ്ചാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
author img

By

Published : Sep 8, 2021, 8:51 AM IST

ലണ്ടൻ: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഓവൽ ടെസ്റ്റിൽ കളിക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറും, സ്‌പിന്നർ ജാക്ക് ലീച്ചിനമെയും ടീമിൽ തിരിച്ചെത്തി. ടീമിലുണ്ടായിരുന്ന സാം ബില്ലിങ്സിനെ ഒഴിവാക്കി. വെള്ളിയാഴ്‌ച മാഞ്ചസ്റ്ററിലാണ് മത്സരം

  • We've named a 16-player squad for the fifth LV= Insurance Test match against India 🏏

    🏴󠁧󠁢󠁥󠁮󠁧󠁿 #ENGvIND 🇮🇳

    — England Cricket (@englandcricket) September 7, 2021 " class="align-text-top noRightClick twitterSection" data=" ">

സ്‌പിന്നിനെ തുണക്കുന്ന പിച്ചാണ് മാഞ്ചസ്റ്ററിലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ജാക്ക് ലീച്ചും മൊയീൻ അലിയും അന്തിമ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഇന്ത്യയും രണ്ട് സ്‌പിന്നർമാരെ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ പരമ്പരയിലാദ്യമായി ആർ അശ്വിന് കളിക്കാൻ അവസരം ലഭിച്ചേക്കും.

ALSO READ: ഇന്ത്യൻ ക്യാമ്പിൽ പിടിമുറുക്കി കൊവിഡ് ; ശാസ്ത്രിക്ക് പിന്നാലെ ഭരത് അരുണിനും, ആര്‍ ശ്രീധറിനും രോഗം

ഓവലിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 157 റണ്‍സിന്‍റെ ഉജ്ജ്വല വിജയം നേടിയിരുന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (2-1)ന് മുന്നിലെത്തി. ഒരു മത്സരം സമനിലയിലായിരുന്നു. അവസാന ടെസ്റ്റ് വിജയിച്ചാലും സമനിലയിലായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.