ETV Bharat / sports

അവസാന ഓവറില്‍ അഞ്ച് വിക്കറ്റ്; ബ്രസീല്‍ വനിതകള്‍ക്ക് അവിശ്വസനീയ വിജയം - t20 women world cup qualifier

17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബ്രസീല്‍ വനിതകള്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 48 റണ്‍സാണ് നേടിയത്.

Brazil Women  t20 women world cup  t20 women world cup qualifier  ബ്രസീല്‍ വനിതകള്‍
അവസാന ഓവറില്‍ അഞ്ച് വിക്കറ്റ്; ബ്രസീല്‍ വനിതകള്‍ക്ക് അവിശ്വസനീയ വിജയം
author img

By

Published : Oct 28, 2021, 12:20 PM IST

നൗകല്‍പന്‍ (മെക്‌സിക്കോ): അനിശ്ചിതത്വങ്ങളാണ് ക്രിക്കറ്റിന്‍റെ ആത്മാവ്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് വനിത ടി20 ലോകകപ്പിന്‍റെ യോഗ്യത റൗണ്ടില്‍ നടക്കുന്നത്. അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ വനിതകളാണ് വീണ്ടും ആരാധകരെ ഞെട്ടിച്ചത്.

നേരത്തെ അര്‍ജന്‍റീനയെ 12 റണ്‍സിന് പുറത്താക്കിയതിന് പിന്നാലെ കാനഡയ്‌ക്കെതിരെ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് കൈവിട്ടെന്ന് കരുതിയ മത്സരം സംഘം പിടിച്ചെടുത്തത്. 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബ്രസീല്‍ വനിതകള്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 48 റണ്‍സാണ് നേടിയത്.

32 പന്തില്‍ രണ്ടു ഫോറുകളോടെ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോബര്‍ട്ട ആവേരിയായിരുന്നു ബ്രസീലിന്‍റെ ടോപ് സ്‌കോറര്‍. മറ്റ്‌ ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. മറുപടിക്കിറങ്ങിയ കാനഡയ്ക്ക് വിജയിക്കാന്‍ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ മൂന്ന് റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.

also read: റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; പകരം സാവി?

കാനഡ വിജയം പ്രതീക്ഷിച്ച നിമിഷമായിരുന്നു അത്. എന്നാല്‍ ബ്രസീലിന്‍റെ ബൗളര്‍ ലൗറ കാര്‍ഡോസോ മത്സരം മാറ്റി മറിക്കുകയായിരുന്നു. താരത്തിന്‍റെ ഓവറില്‍ രണ്ട് റണ്ണൗട്ടുകളുള്‍പ്പെടെയാണ് അഞ്ചു വിക്കറ്റുകള്‍ വീണത്. ഇതോടെ ഒരു റണ്ണിന്‍റെ അവിശ്വസനീയ വിജയം സ്വന്തമാക്കാന്‍ ബ്രസീലിനായി.

മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലൗറ തന്നെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.