ഹൈദരാബാദ്: 13 വർഷത്തിന് ശേഷം മുന്‍ ഇന്ത്യൻ നായകൻ വിരാട് കോലി രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ജനുവരി 30-ന് റെയിൽവേസിനെതിരായ ഡൽഹിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2012-ൽ ഉത്തർപ്രദേശിനെതിരെയാണ് കോലി അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്. കഴുത്ത് ഉളുക്കിയതിനെ തുടർന്ന് സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കോലിക്ക് കളിക്കാന്‍ കഴിയാത്തത് ഡിഡിസിഎയെ (ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ) അറിയിച്ചിരുന്നു. റെയിൽവേസിനെതിരായ മത്സരത്തിൽ താൻ ലഭ്യമാണെന്ന് വിരാട് ഡിഡിസിഎ പ്രസിഡന്‍റിനെയും (രോഹൻ ജെയ്റ്റ്‌ലി) ടീം മാനേജ്‌മെന്‍റിനെയും അറിയിച്ചിട്ടുണ്ടെന്ന് ഡൽഹി ഹെഡ് കോച്ച് സരൺദീപ് സിങ് പിടിഐയോട് പറഞ്ഞു.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങളിൽ, എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കണമെന്നാണ്. ദേശീയ ടീമിലെ കോലിയുടെ സഹതാരം ഋഷഭ് പന്തും ആറ് വർഷത്തിന് ശേഷം രാജ്‌കോട്ടിൽ കളത്തിലിറങ്ങുമ്പോൾ ടൂർണമെന്‍റിലേക്ക് തിരിച്ചെത്തും. കൂടാതെ ജമ്മു കശ്മീരിനെതിരായ മുംബൈയുടെ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും കളിക്കും.
🚨 VIRAT KOHLI IN RANJI TROPHY 🚨
— Johns. (@CricCrazyJohns) January 20, 2025
- Virat Kohli is set to play the Ranji Trophy match against Railways starting on January 30th. [Sumit Ghosh from ABP] pic.twitter.com/wWZpKn78wE
ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരുൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടിൽ അവരുടെ ടീമുകളുടെ ഭാഗമാകും. ഡൽഹിക്ക് വേണ്ടി 23 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കോലി 50.77 ശരാശരിയിൽ 1574 റൺസ് നേടിയിട്ടുണ്ട്.
രഞ്ജിയിൽ ഡൽഹിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് കോലി അഞ്ച് സെഞ്ച്വറി നേടിയത്. 2009-10 സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 93.50 ശരാശരിയിൽ 374 റൺസ് നേടിയ താരം ശ്രദ്ധേയനായിരുന്നു.
- Also Read: ചാമ്പ്യൻസ് ട്രോഫി ചടങ്ങിനായി രോഹിത് ശർമ പാകിസ്ഥാനിലേക്ക് പോകാത്തതിൽ പിസിബിക്ക് അതൃപ്തി - ROHIT SHARMA
- Also Read: സഞ്ജു സാംസണ് ട്വന്റി20 തിരക്കില്‍; രഞ്ജിയില്‍ കേരള ടീമിനെ സച്ചിന് ബേബി നയിക്കും - SANJU SAMSON
- Also Read: ദേശീയ ഗെയിംസ്: കേരള താരങ്ങളുടെ യാത്ര വിമാനത്തില്‍, ഒരുക്കങ്ങള്‍ക്ക് 4.5 കോടി - 38TH NATIONAL GAMES