ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് ആസ്ഥാനമായി രാജ്യത്ത് പുതിയ ക്രിക്കറ്റ് ലീഗ് വരുന്നു. ബ്ലിറ്റ്സ് ടി20 ക്രിക്കറ്റ് ലീഗ് ഈ വർഷം ഒക്ടോബർ 15 മുതൽ ആരംഭിക്കും. പ്രശസ്‌തരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ വിവിധ കാരണങ്ങളാൽ ദേശീയ ടീമിൽ എത്താൻ കഴിയാത്ത വിദേശ താരങ്ങളും ലീഗില്‍ അണിനിരക്കും.
20 ദിവസങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ 16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുക. ലഖ്‌നൗ, ഗ്വാളിയോർ, ഇൻഡോർ എന്നിവയുൾപ്പടെ നിരവധി വേദികളിലാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്.
വിവിധ കാരണങ്ങളാല്‍ ദേശീയ ടീമിലോ, വലിയ ലീഗുകളിലോ കളിക്കാൻ അവസരം ലഭിക്കാത്ത പ്രതിഭാധനരായ യുവ കളിക്കാർക്ക് വേണ്ടിയാണ് ബ്ലിറ്റ്‌സ് ടി20 ലീഗ് ആരംഭിക്കുന്നതെന്ന് സിഇഒ ലളിത് നിഷാദ് പറഞ്ഞു. ലീഗ് വൻ വിജയമാക്കുന്നതിനും ആളുകൾക്ക് തത്സമയ സംപ്രേക്ഷണം നൽകുന്നതിനുമായി മാനേജ്മെന്‍റ് ചില പ്രശസ്ത സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് ചാനലുകളുമായി ചർച്ച നടത്തിവരികയാണെന്നും സിഇഒ വ്യക്തമാക്കി.
also read: IPL 2022: പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സ് ടീം വിട്ടു
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍ : ആഗ്ര ലയൺസ്, ബിജ്‌നോർ ബൽവാൻസ്, ബല്ലിയ ബുൾസ്, ബറേലി ട്രൈഡന്‍റ്‌സ്, ചിത്രകൂട് റൈനോസ്, ലഖ്‌നൗ വൈക്കിംഗ്‌സ്, കാൺപൂർ ഗ്ലാഡിയേറ്റേഴ്‌സ്, ഫത്തേപൂർ സ്റ്റാർസ്, ബന്ദ ബാൻഡിറ്റ്‌സ്, ഝാൻസി ഫൈറ്റേഴ്‌സ്, ലളിത്പൂർ പാട്രിയറ്റ്‌സ്, മിർസാപൂർ സ്‌ട്രൈക്കേഴ്‌സ്, പ്രയാഗ്‌രാജ് സ്‌പാർട്ടൻസ്, വാരണാസി ബ്ലാസ്റ്റേഴ്‌സ്, ഹത്രാസ് ടൈഗേഴ്‌സ്, ഗോരഖ്പൂർ പാണ്ഡാസ്.