ETV Bharat / sports

കാത്തിരിപ്പിന് വിരാമം, വനിത ഐപിഎല്ലിന് അനുമതി നല്‍കി ബിസിസിഐ

author img

By

Published : Oct 18, 2022, 7:29 PM IST

ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം

വനിത ഐപിഎല്‍  ബിസിസിഐ  ബിസിസിഐ മീറ്റിങ്  ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം  bcci  womens ipl  bcci approved to conduct womens ipl  IPL
കാത്തിരിപ്പിന് വിരാമം, വനിത ഐപിഎല്ലിന് അനുമതി നല്‍കി ബിസിസിഐ

മുംബൈ: വനിത ഐപിഎല്ലിന് ബിസിസിഐയുടെ അനുമതി. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് ഇത് സംബന്ധിച്ച വിവരം ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടത്.

ടൂര്‍ണമെന്‍റ് നടക്കുന്നത് എപ്പോഴായിരിക്കും എന്നത് അന്തിമ തീരുമാനം ആയിട്ടില്ല. 2023 മാര്‍ച്ചില്‍ പ്രഥമ വനിത ഐപിഎല്‍ ആരംഭിക്കുമെന്ന് ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം ബിസിസിഐ പിന്നീടറിയിക്കും.

ആദ്യ വനിത ഐപിഎല്ലില്‍ അഞ്ച് ടീമുകള്‍ പങ്കെടുക്കും. രണ്ട് വേദികളിലായി 20 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടായിരിക്കുക എന്നതുള്‍പ്പടെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ സീനിയർ പുരുഷ ടീമിന്‍റെ 2023-2027 വർഷങ്ങളിലെ വിദേശ പര്യടനങ്ങൾക്കും വനിത സീനിയർ ടീമിന്‍റെ 2022-2025 വർഷം വരെയുള്ള വിദേശ പര്യടനങ്ങൾക്കും ബിസിസിഐ വാർഷിക യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.