ETV Bharat / sports

BAN VS IND| ടോസ് ബംഗ്ലാദേശിന്; ഇന്ത്യയെ ഫീല്‍ഡിങ്ങിനയച്ച് ഷാക്കിബ് അല്‍ ഹസന്‍

author img

By

Published : Dec 22, 2022, 9:01 AM IST

കുല്‍ദീപ് യാദവിന് പകരം ജയ്‌ദേവ് ഉനദ്‌ഘട്ട് ഇന്ത്യയുടെ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുന്നത്.

bangladesh vs india  bangladesh vs india second test  bangladesh vs india second test toss updation  bangladesh vs india live  BAN VS IND  ഇന്ത്യ  ഷാക്കിബ് അല്‍ ഹസന്‍  ജയ്‌ദേവ് ഉനദ്‌ഘട്ട്  ബംഗ്ലാദേശ്  ഇന്ത്യ ബംഗ്ലാദേശ്  ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ്
BAN VS IND

മിര്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ സന്ദര്‍ശകരെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത്. പകരക്കാരനായി ഇടം കൈയൻ പേസര്‍ ഉനദ്‌ഘട്ട് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടി. മൊമിനുള്‍ ഹഖ്, ടസ്കിന്‍ അഹമ്മദ് എന്നിവര്‍ ബംഗ്ലാദേശ് നിരയിലേക്ക് തിരിച്ചെത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍: കെ എല്‍ രാഹുല്‍ (ക്യാപ്‌റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയ്‌ദേവ് ഉനദ്‌ഘട്ട്

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍: നജ്‌മല്‍ ഹൊസൈന്‍ ഷാന്‍റോ, സക്കീര്‍ ഹസന്‍, മൊമിനുള്‍ ഹഖ്, ലിറ്റണ്‍ ദാസ്, മുഷ്‌ഫീഖര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മെഹ്‌ദി ഹസന്‍, തൈജുല്‍ ഇസ്‌ലം, ടസ്‌കിന്‍ അഹ്‌മ്മദ്, ഖലീദ് അഹ്‌മദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.