ETV Bharat / sports

കിവികളെ കടിച്ചുകീറി ബംഗ്‌ളാ കടുവകൾ; വെല്ലിങ്ടണില്‍ ചരിത്ര വിജയം

ന്യൂസിലൻഡിനെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഏഷ്യൻ ടീം എന്ന നേട്ടം കരസ്ഥമാക്കി ബംഗ്ലാദേശ്. ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യൻമാരെ ബംഗ്ലാദേശ് എട്ട് വിക്കറ്റിനാണ് അട്ടിമറിച്ചത്.

Bangladesh crush New Zealand to score historic test win  Bangladesh vs New Zealand  Bangladesh's First Test Win In New Zealand  ന്യൂസിലാൻഡ് മണ്ണിൽ ബംഗ്ലാദേശിന് ചരിത്ര വിജയം  ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്  കിവീസിനെ തകർത്ത് ബഗാൾ കടുവകൾ
കിവീസിനെ കടിച്ചുകീറി ബംഗാൾ കടുവകൾ; ന്യൂസിലാൻഡ് മണ്ണിൽ ചരിത്ര വിജയം
author img

By

Published : Jan 5, 2022, 2:46 PM IST

വെല്ലിങ്ടണ്‍ : ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് വിജയം നേടി ബംഗ്ലാദേശ്. ബോ ഓവൽ ടെസ്റ്റിൽ എട്ട് വിക്കറ്റിനായിരുന്നു ഐസിസി ടെസ്റ്റ് ചാമ്പ്യൻമാരെ ബംഗാൾ കടുവകൾ പരാജയപ്പെടുത്തിയത്. സ്‌കോര്‍ ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2.

  • 🔹 First win v New Zealand in New Zealand (in all formats)
    🔹 First Test win v New Zealand
    🔹 First away Test win against a team in the top five of the ICC Rankings
    🔹 12 crucial #WTC23 points!

    History for Bangladesh at Bay Oval!#NZvBAN pic.twitter.com/wTtmHfCITZ

    — ICC (@ICC) January 5, 2022 " class="align-text-top noRightClick twitterSection" data=" ">

ന്യൂസിലൻഡിനെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ടെസ്റ്റ് വിജയം കൂടിയാണിത്. ഇതോടെ പാകിസ്ഥാന് ശേഷം കിവീസിനെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഏഷ്യൻ ടീം എന്ന നേട്ടവും ബംഗ്ലദേശ് സ്വന്തം പേരിൽ കുറിച്ചു. അതേസമയം 2017 മാർച്ചിന് ശേഷം സ്വന്തം നാട്ടിലെ ആദ്യ ടെസ്റ്റ് തോൽവിയാണ് കിവീസ് ഏറ്റുവാങ്ങിയത്.

അവസാന ദിനം മത്സരം ആരംഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 147 എന്ന നിലയിലായിരുന്നു ന്യൂസിലൻഡ്. എന്നാൽ കിവീസിനെ 169 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് തങ്ങളുടെ വിജയലക്ഷ്യമായ 42 റണ്‍സ് രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ALSO READ: Ranji Trophy | രഞ്ജി ട്രോഫി ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടി

ഒന്നാം ഇന്നിങ്സിൽ ഡെവോണ്‍ കോണ്‍വെയുടെ സെഞ്ച്വറി മികവിൽ 328 റണ്‍സ് നേടിയ കിവീസിനെ ഞെട്ടിച്ചുകൊണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 328 റണ്‍സ് നേടിയിരുന്നു. പിന്നാലെ ബംഗ്ലാദേശിന്‍റെ 130 റണ്‍സ് ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് വെറും 169 റണ്‍സിന് പുറത്തായി.

രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹുസൈനാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് ലീഡ് നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 12 പോയിന്‍റും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.