ധാക്ക : ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ അട്ടിമറി വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും ഉജ്വല വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. നാല് റണ്‍സിനാണ് കരുത്തരായ കിവീസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലാണ് ബംഗ്ലാദേശ്.
-
Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021 " class="align-text-top noRightClick twitterSection" data="
">Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021
ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 141 റണ്‍സെടുത്തപ്പോൾ ന്യൂസിലാൻഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 49 റണ്‍സുമായി ടോം ലാഥം ആഞ്ഞടിച്ചെങ്കിലും കിവീസിനെ വിജയിപ്പിക്കാനായില്ല. അവസാന ഓവറിൽ വിജയിക്കാൻ 20 റണ്‍സ് വേണ്ടിയിരുന്നെങ്കിലും പതിനാറ് റണ്‍സ് നേടാനേ കിവീസിനായുള്ളൂ.
-
Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021 " class="align-text-top noRightClick twitterSection" data="
">Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021Bangladesh lead the 5-match series 2-0.#BANvNZ pic.twitter.com/udISg0Iw6X
— Bangladesh Cricket (@BCBtigers) September 3, 2021
ബംഗ്ലാദേശ് നിരയിൽ മുഹമ്മദ് നയിം(39), ലിന്‍റൻ ദാസ്(33), ക്യാപ്‌റ്റൻ മെഹമ്മദുല്ല (37) എന്നിവർ മികച്ച പ്രകടനം കാഴ്‌ചവച്ചു. മെഹ്ദി ഹസ്സനും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ALSO READ: യു.എസ് ഓപ്പണിൽ കൗമാരക്കാരുടെ അട്ടിമറി ; ഒസാക്കയും, സിറ്റ്‌സിപാസും പുറത്ത്
ആദ്യ ടി20യിൽ ന്യൂസിലാൻഡിനെ 7 വിക്കറ്റിന് ബംഗ്ലാദേശ് കീഴടക്കിയിരുന്നു. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-1നാണ് ബംഗ്ലാദേശ് ജയിച്ചത്.