ലാഹോര്‍ : ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസം നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി തിരിച്ചെത്തി.
പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പ് നഷ്‌ടമായ ഷഹീന്‍ ആറാഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഏഷ്യ കപ്പില്‍ തിളങ്ങാന്‍ കഴിയാത്ത ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്നും പുറത്തായി. സ്റ്റാൻഡ് ബൈയായാണ് ഫഖറിനെ ഉള്‍പ്പെടുത്തിയത്.
വെറ്ററന്‍ താരം ഷാൻ മസൂദിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ഷൊയ്‌ബ് മാലിക്കിനെ പരിഗണിച്ചില്ല. ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയതിന് ശേഷം നിരവധി മുൻ താരങ്ങൾ ഷൊയ്‌ബിന് പിന്തുണ നല്‍കിയിരുന്നു. 32കാരനായ മസൂദ് പാകിസ്ഥാനായി ഇതുവരെ ടി20 മത്സരം കളിച്ചിട്ടില്ല.
ബാബറിനൊപ്പം മുഹമ്മദ് റിസ്‌വാന്‍, ആസിഫ് അലി, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി എന്നിവരാണ് പ്രധാന ബാറ്റര്‍മാര്‍. ഷഹീന്‍ നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍ തുടങ്ങിയ പേസര്‍മാരും ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് തുടങ്ങിയ സ്‌പിന്നര്‍മാരും ഇടം നേടി.
പാകിസ്ഥാന്‍ ടീം : ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.
സ്റ്റാന്‍ഡ് ബൈ : ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.