ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ആവേശത്തിലാണ് ആരാധകര്‍. ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് ഇരു സംഘവും നേര്‍ക്കുനേര്‍ വരുന്നത്.
ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ വിജയിക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. ഐസിസിക്ക് നൽകിയ അഭിമുഖത്തിലാണ് പാക് നായകന്‍ ഇക്കാര്യം പറഞ്ഞത്.
'ലോകകപ്പ് മത്സരങ്ങളിലെ സമ്മർദ്ദവും തീവ്രതയും ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് ആദ്യ മത്സരത്തിന്‍റെ. ആദ്യ മത്സരം തന്നെ വിജയിച്ച് ടൂര്‍ണമെന്‍റില്‍ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്ന ഞങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങൾ നന്നായി അറിയാമെന്ന് ബാബർ അസം പറയുന്നു.
വിക്കറ്റ് എങ്ങനെ പെരുമാറുമെന്നും ബാറ്റർമാർ അവിടെ എങ്ങനെ പെരുമാറണമെന്നും അറിയാം. ആ ദിവസം നന്നായി കളിക്കുന്നവര്‍ വിജയിക്കും. എന്നോട് ചോദിച്ചാൽ, ഞങ്ങളാണ് വിജയിക്കുകയെന്ന ഞാൻ പറയും.”- ബാബര്‍ അസം പറഞ്ഞു.
also read: ഇന്ത്യ ശക്തരായ ടീം; ഭയരഹിതമായി കളിക്കണം; പാക് താരങ്ങളോട് മിയാന്‍ദാദ്
അതേസമയം ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഈ മാസം 17 മുതല്‍ നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് നടക്കുക. ഒക്ടോബർ 24നാണ് ഇന്ത്യ- പാക് മത്സരം.