ദുബായ് : ടി20 ലോകകപ്പിൽ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ മത്സരത്തിനിടെ അന്താരാഷ്‌ട്ര ടി20യിൽ ബാറ്റിങ്ങിലും ബോളിങ്ങിലും രണ്ട് പുത്തൻ റെക്കോഡുകൾ കൂടി പിറന്നു. ബാറ്റിങ്ങിലെ റെക്കോഡ് സ്വന്തമാക്കിയത് പാക് നായകൻ ബാബർ അസം ആണെങ്കിൽ ബോളിങ്ങിലെ റെക്കോഡ് സ്വന്തമാക്കിയത് അഫ്‌ഗാൻ സ്റ്റാർ ബോളർ റാഷിദ് ഖാനും.
രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റണ്‍സ് പൂർത്തിയാക്കുന്ന ക്യാപ്‌റ്റൻ എന്ന നേട്ടമാണ് ബാബർ അസം സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 26 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബർ 1000 റണ്‍സ് എന്ന നേട്ടം കൊയ്‌തത്.
30 ഇന്നിങ്സുകളിൽ നിന്നാണ് കോലി ക്യാപ്റ്റനെന്ന നിലയിൽ 1000 റണ്‍സ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി (31), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (32), ന്യൂസിലാൻഡിന്‍റെ കെയ്ൻ വില്യംസൻ (36) എന്നിവർ കോലിക്ക് പിന്നിലായുണ്ട്.
-
🔹 Rashid's century 💯
— T20 World Cup (@T20WorldCup) October 30, 2021 " class="align-text-top noRightClick twitterSection" data="
🔹 Starc's miserly spell 👏
🔹 Babar scales another landmark 👊
Here are some interesting statistics to emerge out of the Super 12 action at the #T20WorldCup 2021 👇 https://t.co/i3aZDLltYM
">🔹 Rashid's century 💯
— T20 World Cup (@T20WorldCup) October 30, 2021
🔹 Starc's miserly spell 👏
🔹 Babar scales another landmark 👊
Here are some interesting statistics to emerge out of the Super 12 action at the #T20WorldCup 2021 👇 https://t.co/i3aZDLltYM🔹 Rashid's century 💯
— T20 World Cup (@T20WorldCup) October 30, 2021
🔹 Starc's miserly spell 👏
🔹 Babar scales another landmark 👊
Here are some interesting statistics to emerge out of the Super 12 action at the #T20WorldCup 2021 👇 https://t.co/i3aZDLltYM
-
Babar Azam becomes the ninth player to score 1000 runs as captain in men's T20Is 👏
— ESPNcricinfo (@ESPNcricinfo) October 29, 2021 " class="align-text-top noRightClick twitterSection" data="
He's the fastest to get to the milestone, taking just 26 innings. The previous fastest was Virat Kohli, in 30 innings.#PAKvAFG | #T20WorldCup pic.twitter.com/aTKrPD2Z7E
">Babar Azam becomes the ninth player to score 1000 runs as captain in men's T20Is 👏
— ESPNcricinfo (@ESPNcricinfo) October 29, 2021
He's the fastest to get to the milestone, taking just 26 innings. The previous fastest was Virat Kohli, in 30 innings.#PAKvAFG | #T20WorldCup pic.twitter.com/aTKrPD2Z7EBabar Azam becomes the ninth player to score 1000 runs as captain in men's T20Is 👏
— ESPNcricinfo (@ESPNcricinfo) October 29, 2021
He's the fastest to get to the milestone, taking just 26 innings. The previous fastest was Virat Kohli, in 30 innings.#PAKvAFG | #T20WorldCup pic.twitter.com/aTKrPD2Z7E
ALSO READ : 'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി
രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്. സാക്ഷാൽ ലസിത് മലിംഗയെ പിന്നിലാക്കിയാണ് റാഷിദ് നേട്ടം സ്വന്തമാക്കിയത്. 53 ഇന്നിങ്സുകളിൽ നിന്നായിരുന്നു റാഷിദ് റെക്കോഡിട്ടത്.
76 മത്സരങ്ങളിൽ നിന്നാണ് മലിംഗ 100 വിക്കറ്റ് തികച്ചിരുന്നത്. ന്യൂസിലാൻഡ് താരം ടിം സൗത്തി (82), ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസൻ (83) എന്നിവരാണ് 100 വിക്കറ്റ് തികച്ച മറ്റ് ബോളർമാർ.
അഫ്‌ഗാന്‍ ജഴ്‌സിയില്‍ 53 ടി20യില്‍ നിന്ന് 101 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 140 വിക്കറ്റും 5 ടെസ്റ്റില്‍ നിന്ന് 34 വിക്കറ്റും റാഷിദ് ഖാൻ നേടിയിട്ടുണ്ട്. 76 ഐപിഎല്ലില്‍ നിന്ന് 93 വിക്കറ്റും റാഷിദിന്‍റെ പേരിലുണ്ട്.