ETV Bharat / sports

എക്കാലത്തെയും മികച്ച കളിക്കാരന്‍, കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാനാവില്ലെന്ന് വസീം അക്രം - ഏഷ്യ കപ്പ്

ഒരു വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിരാട് കോലിക്കെതിരെ ഉയരുന്നത് അനാവശ്യ വിമർശനങ്ങളാണെന്ന് വസീം അക്രം

Asia Cup  Wasim Akram  Wasim Akram on virat kohli  Wasim Akram against criticism on virat kohli  virat kohli  വസീം അക്രം  വിരാട് കോലി  ഏഷ്യ കപ്പ്  കോലിയുടെ ഫോമിനെക്കുറിച്ച് അക്രം
കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് വസീം അക്രം
author img

By

Published : Aug 23, 2022, 4:54 PM IST

കറാച്ചി : മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് പാകിസ്ഥാൻ മുന്‍ ക്യാപ്റ്റൻ വസീം അക്രം. ഒരു വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോലിക്കെതിരെ ഉയരുന്നത് അനാവശ്യ വിമർശനങ്ങളാണെന്നും അക്രം പറഞ്ഞു. ഏഷ്യ കപ്പിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിനോടാണ് അക്രത്തിന്‍റെ പ്രതികരണം.

കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പാക് ഇതിഹാസം പറഞ്ഞു. " കഴിഞ്ഞ വര്‍ഷം മുതല്‍ നോക്കാം, സോഷ്യല്‍ മീഡിയയില്‍ കോലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്. അവരിൽ ഭൂരിഭാഗവും, ആരാധകരോ മാധ്യമപ്രവർത്തകരോ, അല്ലെങ്കിൽ അവർ ആരായാലും, അതെല്ലാം അനാവശ്യമാണ്. നോക്കൂ.. അവന് 33 വയസ്സേ ഉള്ളൂ, അവന്‍ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്" - വസീം അക്രം പറഞ്ഞു.

"അവന്‍ അസാധരണ പ്രതിഭയാണ്. എല്ലാ ഫോർമാറ്റുകളിലും 50-ലധികമാണ് ശരാശരി. മികച്ച ഫിറ്റ്നസാണ് അവനുള്ളത്. അവൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ഫോം താൽക്കാലികമാണ്, എന്നാല്‍ ക്ലാസ് ശാശ്വതമാണ്.

അതാണ് വിരാട് കോലി. അവൻ ശക്തമായി തിരിച്ച് വന്ന് കൂടുതല്‍ റണ്‍സ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. പാകിസ്ഥാനെതിരെ അവന്‍ തിരിച്ചുവരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അവൻ തിരിച്ചുവരും" - വസീം അക്രം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിശ്രമം അനുവദിക്കപ്പെട്ട കോലി നിലവില്‍ ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ്. ടൂര്‍ണമെന്‍റിലൂടെ താരം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ ഫോം തെളിയിക്കേണ്ടത് ആവശ്യമാണ്.

also read: അങ്ങനെയെങ്കില്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും; കോലിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി

ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. ഒന്നിലേറെ തവണ ഇന്ത്യ-പാക് മത്സരം നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.