ETV Bharat / sports

Asia Cup Super 4 Pakistan vs Srilanka: അവസാന പന്തില്‍ 'ഫൈനല്‍' ടിക്കറ്റ്, പാകിസ്ഥാന്‍റെ വഴി തടഞ്ഞ് ശ്രീലങ്ക കലാശപ്പോരിന് - ചരിത് അസലങ്ക

Srilanka Beat Pakistan In Asia Cup Super 4 : ശ്രീലങ്ക പാകിസ്ഥാന്‍ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം. രണ്ട് വിക്കറ്റ് ജയം നേടി ശ്രീലങ്ക ഫൈനലില്‍. കലാശപ്പോരില്‍ ലങ്കയുടെ എതിരാളി ടീം ഇന്ത്യ.

Asia Cup Super 4  Asia Cup 2023  Pakistan vs Srilanka  Pakistan vs Srilanka Match Result  Asia Cup 2023 Final  Charith Asalanka  Kusal Mendis  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  ശ്രീലങ്ക പാകിസ്ഥാന്‍  ഏഷ്യ കപ്പ് 2023 ഫൈനല്‍  ഇന്ത്യ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനല്‍  കുശാല്‍ മെന്‍ഡിസ്  ചരിത് അസലങ്ക  ക്രിക്കറ്റ്
Asia Cup Super 4 Pakistan vs Srilanka
author img

By ETV Bharat Kerala Team

Published : Sep 15, 2023, 7:16 AM IST

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ (Asia Cup Super 4) പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്‌ത്തി ശ്രീലങ്ക (Srilanka vs Pakistan) ഫൈനലില്‍. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ശ്രീലങ്ക പാക് പടയെ വീഴ്‌ത്തിയത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 17) ഏഷ്യ കപ്പ് ചരിത്രത്തിലെ 11-ാം ഫൈനലിന് ഇറങ്ങുന്ന ശ്രീലങ്കയ്‌ക്ക് ഇന്ത്യയാണ് (Asia Cup 2023 Final) എതിരാളി.

മഴയെ തുടര്‍ന്ന് 42 ഓവറാക്കി വെട്ടിച്ചുരുക്കിയായിരുന്നു ശ്രീലങ്ക പാകിസ്ഥാന്‍ മത്സരം നടന്നത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സ് നേടി. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്‌വാന്‍ (Mohammad Rizwan) ആയിരുന്നു അവരുടെ ടോപ്‌ സ്‌കോറര്‍.

  • The Lions have stormed into the Super11 Asia Cup 2023 finals with an exceptional run chase. Kusal Mendis showcased impeccable skills with a 91-run innings, while Asalanka's brilliant late blitz proved to be the game-changer! 🇱🇰#AsiaCup2023 #PAKvSL pic.twitter.com/yTaP7TxLog

    — AsianCricketCouncil (@ACCMedia1) September 14, 2023 " class="align-text-top noRightClick twitterSection" data=" ">

മറുപടി ബാറ്റിങ്ങില്‍ അനായാസം മത്സരം ലങ്ക സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന പന്തുവരെ അവര്‍ക്ക് ജയത്തിനായി കാത്തിരിക്കേണ്ടി വന്നു. സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ വീണ കുശാല്‍ മെന്‍ഡിസാണ് (Kusal Mendis) മത്സരത്തിലെ ശ്രീലങ്കന്‍ ടോപ്‌ സ്‌കോറര്‍. 47 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയുടെ (Charith Asalanka) പ്രകടനവും അവരുടെ ജയത്തില്‍ ഏറെ നിര്‍ണായകമായി.

കുശാല്‍ പെരേരയെ (17) തുടക്കത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസ് ഓപ്പണര്‍ പാതും നിസങ്കയെ കൂട്ടുപിടിച്ച് അനായാസമായിരുന്നു മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 57 റണ്‍സടിച്ചതോടെ ശ്രീലങ്ക പതിയെ ട്രാക്കിലേക്ക് വന്നു. സ്‌കോര്‍ 77ല്‍ നില്‍ക്കെ നിസങ്കയെ ഷദാബ് ഖാന്‍ മടക്കി.

പിന്നാലെ ക്രീസിലേക്ക് എത്തിയ സധീര സമരവിക്രമ കുശാല്‍ മെന്‍ഡിസിന് മികച്ച പിന്തുണ നല്‍കിയതോടെ ലങ്കന്‍ സ്‌കോര്‍ ഉയര്‍ന്നു. ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് മെന്‍ഡിസ്-സമരവിക്രമ സഖ്യം കൂട്ടിച്ചേര്‍ത്തത് 100 റണ്‍സാണ്. 30-ാം ഓവറിലാണ് അര്‍ധസെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ സമരവിക്രമ (48) വീഴുന്നത്.

35-ാം ഓവറില്‍ 91 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും വീണതോടെ പാകിസ്ഥാന്‍ മത്സരത്തില്‍ പിടിമുറുക്കി. ക്യാപ്‌റ്റന്‍ ദസുന്‍ ഷനക (2), ധനഞ്ജയ ഡി സില്‍വ (5), ദിമുത് വല്ലാലഗെ (0) എന്നിവര്‍ അതിവേഗം മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി. എട്ട് റണ്‍സായിരുന്നു സമാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ശ്രീലങ്കയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അഞ്ചാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയ്‌ക്കൊപ്പം പ്രമോദ് മദുഷന്‍ ആയിരുന്നു ക്രീസില്‍. ഓവറിലെ ആദ്യ നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മദുഷനെ റണ്‍ഔട്ട് ആക്കാനും പാകിസ്ഥാന് സാധിച്ചിരുന്നു. അഞ്ചാം പന്ത് അസലങ്കയുടെ ബാറ്റില്‍ തട്ടി തേര്‍ഡ്‌മാനിലൂടെ ബൗണ്ടറിയിലേക്ക്. അവസാന പന്ത് ഡീപ്‌ സ്ക്വെയര്‍ ലെഗിലേക്ക് സമ്മര്‍ദങ്ങളൊന്നും കൂടാതെ തട്ടിയിട്ട അസലങ്ക രണ്ട് റണ്‍സ് ഓടിയെടുത്ത് ലങ്കയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

പാകിസ്ഥാനായി ഇഫ്‌തിഖര്‍ അഹമ്മദ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി മുഹമ്മദ് റിസ്‌വാന് പുറമെ ഓപ്പണര്‍ അബ്‌ദുള്ള ഷെഫീഖ് (52), ഇഫ്‌തിഖര്‍ അഹമ്മദ് (47) എന്നിവരും ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തി. മതീഷ പതിരണ ലങ്കയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ എറിഞ്ഞിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.