ദുബായ്: ഏഷ്യ കപ്പിൽ ശ്രീലയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനക ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ രവി ബിഷ്‌ണോയ്‌ക്ക് പകരം ആർ അശ്വിനെ നിലനിർത്തി. ശ്രീലങ്കൻ ടീമിൽ മാറ്റമില്ല. ഇരു ടീമുകൾക്കും ഫൈനൽ പ്രതീക്ഷ നിലനിർത്തുന്നതിനായി ഇന്നത്തെ മത്സരം നിർണായകമാണ്.
-
One change in the #TeamIndia Playing XI.
— BCCI (@BCCI) September 6, 2022 " class="align-text-top noRightClick twitterSection" data="
R Ashwin comes in for Ravi Bishnoi.
Live - https://t.co/JFtIjXSBXC #INDvSL #AsiaCup2022 pic.twitter.com/yxZoLWYHTe
">One change in the #TeamIndia Playing XI.
— BCCI (@BCCI) September 6, 2022
R Ashwin comes in for Ravi Bishnoi.
Live - https://t.co/JFtIjXSBXC #INDvSL #AsiaCup2022 pic.twitter.com/yxZoLWYHTeOne change in the #TeamIndia Playing XI.
— BCCI (@BCCI) September 6, 2022
R Ashwin comes in for Ravi Bishnoi.
Live - https://t.co/JFtIjXSBXC #INDvSL #AsiaCup2022 pic.twitter.com/yxZoLWYHTe
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് മുന്നേറ്റം ഉറപ്പാക്കാന്‍ ലങ്കയോട് വിജയിച്ചേ മതിയാവൂ. എന്നാല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ലങ്കയെത്തുന്നത്. ഇതോടെ ഇന്ത്യയെ കീഴടക്കിയാല്‍ ലങ്കയ്‌ക്ക് ഫൈനല്‍ ഉറപ്പിക്കാൻ സാധിക്കും.
വിരാട് കോലി അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനമാണ് ഇന്ത്യയ്‌ക്ക് തലവേദനയാവുന്നത്. മറുവശത്ത് പാത്തും നിസ്സാങ്ക, കുശാൽ മെൻഡിസ്, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സെ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തിലാണ് ലങ്കയുടെ പ്രതീക്ഷ.
പ്ലേയിങ് ഇലവൻ
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍, ആർ അശ്വിൻ
ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സെ, ദസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക