ETV Bharat / sports

'അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു'; അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി

ഏഷ്യ കപ്പ് ക്രിക്കറ്റിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ കുമിഞ്ഞ് കൂടുമ്പോള്‍ നിഷ്‌കരുണം വിമര്‍ശിക്കപ്പെട്ട കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ത്ത് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി.

ind vs afg  Asia Cup 2022  Asia Cup  Virat Kohli opens up on tough times  Virat Kohli  Virat Kohli on criticism  വിരാട് കോലി  വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിരാട് കോലി  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍  ഏഷ്യ കപ്പ്
''അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു''; അഭിനന്ദ പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി
author img

By

Published : Sep 9, 2022, 2:08 PM IST

ദുബായ്‌ : റണ്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വിരാട് കോലി ഗംഭീര തിരിച്ചുവരവാണ് ഏഷ്യ കപ്പ് ക്രിക്കറ്റിലൂടെ നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൂന്നക്കം തൊടാനുള്ള തന്‍റെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് കോലി അവസാനിപ്പിക്കുകയും ചെയ്‌തു.

അഫ്‌ഗാനെതിരെ 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നിരുന്നു. 12 ഫോറുകളും ആറ് സിക്‌സുകളുമാണ് കോലിയുടെ ഇന്നിങ്‌സിന് തിളക്കമേകിയത്. കോലിയുടെ ഈ നേട്ടം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന്‍റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്ന വസ്‌തുത മറച്ചുവയ്‌ക്കാന്‍ കഴിയാത്തതാണ്. സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ കുമിഞ്ഞ് കൂടുമ്പോള്‍ നിഷ്‌കരുണം വിമര്‍ശിക്കപ്പെട്ട കഴിഞ്ഞ കാലം കൂടി ഓര്‍ക്കുകയാണ് താരം.

നന്നായി ബാറ്റ് ചെയ്‌തിരുന്നു, പക്ഷേ..: താന്‍ നേടിയ അറുപതുകള്‍ വരെ 'തോല്‍വികളായി' വിമര്‍ശിക്കപ്പെട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്നാണ് കോലി പറയുന്നത്.

'ഞാന്‍ നേടിയ അറുപതുകള്‍ പരാജയങ്ങളായി മാറിയത് എന്നെ ശരിക്കും അതിശയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയുമായിരുന്നു. ഞാൻ നന്നായി ബാറ്റ് ചെയ്യുകയും, ടീമിന് സംഭാവന നൽകുകയും ചെയ്തിരുന്നു. പക്ഷേ അത് വേണ്ടത്ര നല്ലതായിരുന്നില്ലെന്നത് പോലെയായിരുന്നു കാര്യങ്ങള്‍'- വിരാട് കോലി പറഞ്ഞു.

ആരോടും ഒന്നും പറയാനില്ല: 'പ്രത്യേകം എന്തെങ്കിലും ചൂണ്ടിക്കാണിച്ച്, എനിക്ക് ആരോടും ഒന്നും പറയാനില്ല. ഞാൻ പറഞ്ഞതുപോലെ, ദൈവം നേരത്തെ ഒരുപാട് നല്ല സമയങ്ങൾ നൽകി എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ കഴിയുന്ന ഈ സ്ഥാനത്ത് ഇന്ന് ഞാൻ എത്തിനിൽക്കുന്നത്.

ഇവയെല്ലാം ചെയ്‌തുവെന്ന് അഹങ്കരിച്ചുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ സംഭവിച്ചത്. വിധിച്ചതെല്ലാം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന് സമ്മതിക്കുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല.

അതിനായി കഠിനാധ്വാനം ചെയ്യുകയാണ് നമ്മുടെ കടമ. പുതിയ ആവേശത്തോടെയാണ് ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞതെല്ലാം മറന്ന് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്' - കോലി പറഞ്ഞു.

വിശ്വാസത്തിന് പ്രശംസ : തന്നെ പിന്തുണച്ചതിനും തന്‍റെ കഴിവുകളിൽ വിശ്വാസമര്‍പ്പിച്ചതിലും ടീം മാനേജ്‌മെന്‍റിനെ കോലി പ്രശംസിച്ചു. 'ഈ സമയങ്ങളിൽ അവർ എന്നോട് നല്ല ആശയവിനിമയം നടത്തിയിട്ടുണ്ട്. ശാന്തനായി നിലകൊള്ളാനും ശരിയായ കാഴ്‌ചപ്പാട് പുലര്‍ത്താനും ഇതെന്ന സഹായിച്ചു.

'നിങ്ങൾ ബാറ്റുചെയ്യുകയും സ്വയം ആസ്വദിക്കുകയും ചെയ്യുക' എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാൻ നന്നായി കളിക്കുന്നുണ്ടെന്ന് എന്‍റെ അനുഭവങ്ങളില്‍ നിന്ന് എനിക്കറിയാമായിരുന്നു. നേരത്തേ ഞനത് ചെയ്‌തിട്ടുള്ള കാര്യമാണ്. ആസ്വദിക്കുക എന്ന ഇടത്തിലേക്ക് തിരികെയെത്തുക എന്ന കാര്യം മാത്രമായിരുന്നുവിത്' - വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

also read: 'അയാള്‍ക്ക് ഫോം തിരികെ ലഭിക്കുകയാണ്, ഇനി നിര്‍ത്തില്ല'; യഥാര്‍ഥ കോലിയെ കണ്ടുവെന്ന് ഷൊയ്‌ബ് അക്തര്‍

ഇനി ഒന്നാമന്‍ : ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കോലി അഫ്‌ഗാനെതിരെ അടിച്ച് കൂട്ടിയ 122 റണ്‍സ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 118 റണ്‍സിന്‍റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്.

2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറിലായിരുന്നു രോഹിത്തിന്‍റെ റെക്കോഡ് പ്രകടനം. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്‌ഹാമില്‍ 117 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.