ആഷസ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിന് ശേഷം ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ തോല്‍വിയില്‍ ഏറെ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയർസ്റ്റോയുടെ പുറത്താവല്‍ കൂടിയാണ്.
ഇന്നിങ്സിന്‍റെ തുടക്കത്തില്‍ ഏറ്റ പ്രഹരത്തില്‍ നിന്നും കരകയറുകയായിരുന്ന ഇംഗ്ലണ്ടിന് ഒരു മികച്ച കൂട്ടുകെട്ട് അനിവാര്യമായ സമയത്താണ് ബെയര്‍സ്റ്റോ വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിന്‍റെ അവസാന പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കിയത്.
കാമറൂണ്‍ ഗ്രീനെറിഞ്ഞ ഷോട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ അതു ലീവ് ചെയ്‌തതിന് ശേഷം ബെയര്‍സ്റ്റോ ക്രീസ് വിട്ടിറങ്ങുകയായിരുന്നു. ഇതോടെ പന്ത് ലഭിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ഇംഗ്ലീഷ് താരത്തെ റണ്ണൗട്ടാക്കുകയും ചെയ്‌തു. ഓസീസ് കളിക്കാര്‍ അപ്പീല്‍ ചെയ്‌തതോടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അമ്പയര്‍ ഔട്ട് വിധിച്ചത്.
ഓസീസിന്‍റെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും വാദിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ട് പക്ഷത്ത് നില്‍ക്കുന്നതോടെ സംഭവം ഏറെ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ഇതിനിടെ ജോണി ബെയർസ്റ്റോയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് വിക്‌ടോറിയ പൊലീസ്.
ഇംഗ്ലീഷ് ബാറ്ററെ കളിയാക്കിക്കൊണ്ട് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സന്ദേശമാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിക്‌ടോറിയ പൊലീസ് പങ്കുവച്ചിരിക്കുന്നത്. ബെയര്‍സ്റ്റോ ഔട്ടാവുന്ന ചിത്രത്തിനൊപ്പം ട്രാഫിക് സിഗ്‌നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുന്ന ഒരു ചിത്രം ചേര്‍ത്തുവച്ചതിന് ശേഷം 'ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങിയാലുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരേയും ഓർമിപ്പിച്ചതിന് ജോണി ബെയർസ്റ്റോയോട് ഞങ്ങൾ നന്ദി പറയുന്നു' എന്നാണ് വിക്‌ടോറിയ പൊലീസ് ട്വീറ്ററില്‍ എഴുതിയിരിക്കുന്നത്.
-
We'd like to thank Jonny Bairstow for reminding everyone about the dangers of stepping over the crease before you're given the green light.
— Victoria Police (@VictoriaPolice) July 3, 2023 " class="align-text-top noRightClick twitterSection" data="
Check out our road safety tips ➡ https://t.co/1fSI5XpMMe then tag a grumpy Englishman (we'll go first @metpoliceuk) pic.twitter.com/tvyh511pLN
">We'd like to thank Jonny Bairstow for reminding everyone about the dangers of stepping over the crease before you're given the green light.
— Victoria Police (@VictoriaPolice) July 3, 2023
Check out our road safety tips ➡ https://t.co/1fSI5XpMMe then tag a grumpy Englishman (we'll go first @metpoliceuk) pic.twitter.com/tvyh511pLNWe'd like to thank Jonny Bairstow for reminding everyone about the dangers of stepping over the crease before you're given the green light.
— Victoria Police (@VictoriaPolice) July 3, 2023
Check out our road safety tips ➡ https://t.co/1fSI5XpMMe then tag a grumpy Englishman (we'll go first @metpoliceuk) pic.twitter.com/tvyh511pLN
മത്സരത്തിന് ശേഷം ഈ രീതിയില്‍ മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചത്. അതു നടക്കുമ്പോള്‍ അമ്പയര്‍മാര്‍ ഓവര്‍ വിളിച്ചിരുന്നുവോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ല. ബെയര്‍സ്റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു. തുടര്‍ന്നാണ് ക്രീസിന് വെളിയില്‍ ഇറങ്ങിയത്.
അത് ഔട്ടാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കിക്കാനില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അതൊരു മാച്ച് വിന്നിങ് മൊമന്‍റായിരുന്നു. പക്ഷെ... ഈ രീതിയില്‍ മത്സരം വിജയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ വാക്കുകള്‍.