ETV Bharat / sports

വിരാട് കോലിക്ക് 34-ാം പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി അനുഷ്‌ക ശര്‍മ - AB de Villiers

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ജന്മദിനത്തില്‍ താരത്തിന്‍റെ ചില അപൂര്‍വ ചിത്രങ്ങള്‍ പങ്കുവച്ച് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ

Anushka Sharma wishes birthday to Virat Kohli  Anushka Sharma  Virat Kohli  Virat Kohli birthday  Anushka Sharma Instagram  T20 world cup 2022  അനുഷ്‌ക ശര്‍മ  വിരാട് കോലി  വിരാട് കോലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് അനുഷ്‌ക  അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാം  എബി ഡിവില്ലിയേഴ്‌സ്  AB de Villiers
വിരാട് കോലിക്ക് 34ാം പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി അനുഷ്‌ക ശര്‍മ
author img

By

Published : Nov 5, 2022, 12:31 PM IST

Updated : Nov 5, 2022, 12:58 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി ഇന്ന് (നവംബര്‍ 5) 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് കോലിയുടെ ഭാര്യയും ബോളിവുഡ്‌ നടിയുമായ അനുഷ്‌ക ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

കോലിയുടെ ചില 'അപൂര്‍വ' ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് അനുഷ്‌ക താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. 'മൈ ലൗ, ഇന്ന് നിന്‍റെ ജന്മദിനമാണ്. അതിനാല്‍ തന്നെ ഈ പോസ്റ്റിനായി ഞാൻ നിന്‍റെ മികച്ച ആംഗിളുകളും ഫോട്ടോകളും തെരഞ്ഞെടുത്തു. എല്ലാ അവസ്ഥയിലും രൂപത്തിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,' അനുഷ്‌ക ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

വ്യത്യസ്‌ത ആംഗിളുകളിലുള്ള കോലിയുടെ ചില അപൂര്‍വ ഫോട്ടോകളും അനുഷ്‌ക പങ്കുവച്ചു. സ്‌നേഹവും സന്തോഷവും നിറച്ച ഇമോജിയുമായി കോലി ഈ പോസ്റ്റിന് കമന്‍റ് നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ നിരവധി പ്രമുഖരും അനുഷ്‌കയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്‌തു.

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് നിലവില്‍ കോലിയുള്ളത്. ഏറെ നാള്‍ നീണ്ട റണ്‍ വരള്‍ച്ചയ്‌ക്ക് ഒടുവില്‍ ഫോമിലേയ്ക്ക് ഉയര്‍ന്ന കോലിയുടെ റണ്ണൊഴുകുന്ന ബാറ്റില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്‌ക്കുള്ളത്. മൂന്ന് വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച ഏഷ്യ കപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തിലെ പ്രകടനത്തോടെയാണ് കോലി അവസാനിപ്പിച്ചത്.

ടി20 ലോകകപ്പില്‍ നിലവില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ അഭിമാനപ്പോരട്ടത്തില്‍ ഏറെക്കുറെ ഒറ്റയ്‌ക്കാണ് കോലി ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ചോദ്യം ചെയ്‌തവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കോലിയുടെ ഈ പ്രകടനം.

Also Read: 'നിങ്ങൾ എല്ലായ്‌പ്പോഴും ഒരു യോദ്ധാവായിരുന്നു'; കോലിയെ പ്രശംസിച്ച് മഹേല ജയവർധനെ

Last Updated : Nov 5, 2022, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.