ETV Bharat / sports

10 വിക്കറ്റിന്‍റെ റെക്കോഡ് നേട്ടത്തിന് വിലയില്ല; അജാസ് പട്ടേല്‍ കിവീസിന്‍റെ ടെസ്‌റ്റ് ടീമില്‍ നിന്നും പുറത്ത് - അജാസ് പട്ടേല്‍ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമില്‍ നിന്നാണ് അജാസ് പുറത്തായത്. സ്‌പിന്‍ ഓപ്‌ഷനായി ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയെയാണ് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Ajaz Patel out of NZ test squad  New Zealand vs Bangladesh team selection  Ajaz not selected for NZ team  NZ squad for Bangladesh tour  അജാസ് പട്ടേല്‍ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത്  അജാസ് പട്ടേലിന് പകരം രചിന്‍ രവീന്ദ്ര
10 വിക്കറ്റിന് വിലയില്ല; അജാസ് പട്ടേല്‍ കിവീസിന്‍റെ ടെസ്‌റ്റ് ടീമില്‍ നിന്നും പുറത്ത്
author img

By

Published : Dec 23, 2021, 11:28 AM IST

ക്രൈസ്റ്റ്‌ചർച്ച്: ഇന്ത്യക്കെതിരെ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് നേടി ചരിത്രത്തില്‍ ഇടം നേടിയെങ്കിലും അജാസ് പട്ടേലിന് ( Ajaz Patel) ന്യൂസിന്‍ഡിന്‍റെ ടെസ്റ്റ്‌ ടീമില്‍ ഇടമില്ല. ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡില്‍ നടക്കുന്ന ടെസ്റ്റ് ടീമില്‍ നിന്നാണ് അജാസ് പുറത്തായത്.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള 13 അംഗ ടീമില്‍ സ്‌പിന്‍ ഓപ്‌ഷനായി ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയെയാണ് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെന്‍റ് ബോൾട്ട്, ടിം സൗത്തി, കൈൽ ജാമിസൺ, നീൽ വാഗ്നർ, മാറ്റ് ഹെൻറി എന്നിവരോടൊപ്പം മീഡിയം പേസ് ഓൾ റൗണ്ടർ ഡാരിൽ മിച്ചലുമാണ് ടീമിന്‍റെ ബൗളിങ് യൂണിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൗണ്ട് മൗന്‍ഗാനൂയിയിലും ( ബേ ഓവലിലും), ക്രൈസ്റ്റ് ചര്‍ച്ചിലുമാണ് (ഹാഗ്ലി ഓവല്‍) മത്സരങ്ങള്‍ നടക്കുക. മത്സരത്തിന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ടീം തെരഞ്ഞെടുപ്പെന്നും അജാസിന്‍റെ കാര്യത്തില്‍ വിഷമമുണ്ടെന്നും ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പ്രതികരിച്ചു.

also read: IND vs SA : ഉപാധികളില്ലാതെ നാട്ടിലെത്തിക്കും; ടീം ഇന്ത്യയ്‌ക്ക് സിഎസ്‌എയുടെ ഉറപ്പ്

കെയ്‌ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ ടോം ലാഥമാണ് കിവീസ് നിരയെ നയിക്കുക. ജനുവരി ഒന്നിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബൗളർ എന്ന നേട്ടമാണ് കിവീസിന്‍റെ ഇടം കൈയൻ സ്‌പിന്നർ അജാസ് പട്ടേൽ സ്വന്തമാക്കിയിരുന്നത്.

New Zealand: Tom Latham (captain), Tom Blundell, Trent Boult, Devon Conway, Matt Henry, Kyle Jamieson, Daryl Mitchell, Henry Nicholls, Rachin Ravindra, Tim Southee, Ross Taylor, Neil Wagner, Will Young.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.