'2023 ഒക്ടോബര്‍ 23...' അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ ദിവസം അത്രപെട്ടന്ന് മറക്കുമെന്ന് തോന്നുന്നില്ല. കാരണം, ലോകകപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ ടീം പാകിസ്ഥാനെതിരെ ചരിത്രജയം സ്വന്തമമാക്കിയത് ഈ ദിവസമാണ്. ലോകകപ്പിലെ മാത്രമല്ല ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ അഫ്‌ഗാന്‍ സ്വന്തമാക്കുന്ന ആദ്യത്തെ ജയം കൂടിയായിരുന്നു ഇന്നലെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ പിറന്നത്.
-
Afghanistan Cricket Fans and Supporters are celebrating this massive win over @TheReaPCB on the streets of Kabul! 🤩👏🎊#AfghanAtalan | #CWC23 | #AFGvPAK | #WarzaMaidanGata pic.twitter.com/JZ2Rb0S4C9
— Afghanistan Cricket Board (@ACBofficials) October 23, 2023 " class="align-text-top noRightClick twitterSection" data="
">Afghanistan Cricket Fans and Supporters are celebrating this massive win over @TheReaPCB on the streets of Kabul! 🤩👏🎊#AfghanAtalan | #CWC23 | #AFGvPAK | #WarzaMaidanGata pic.twitter.com/JZ2Rb0S4C9
— Afghanistan Cricket Board (@ACBofficials) October 23, 2023Afghanistan Cricket Fans and Supporters are celebrating this massive win over @TheReaPCB on the streets of Kabul! 🤩👏🎊#AfghanAtalan | #CWC23 | #AFGvPAK | #WarzaMaidanGata pic.twitter.com/JZ2Rb0S4C9
— Afghanistan Cricket Board (@ACBofficials) October 23, 2023
കഴിഞ്ഞ ലോകകപ്പില്‍ പാക് നിരയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാനം കളിപിടിക്കാന്‍ അഫ്‌ഗാനിസ്ഥാന് സാധിച്ചിരുന്നില്ല. അന്ന് ഹെഡിങ്‌ലിയില്‍ അഫ്‌ഗാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയായിരുന്നു പാക്‌നിര മറികടന്നത്. ആ തോല്‍വിക്ക് കൂടിയുള്ള മധുരപ്രതികാരമായിരുന്നു ചെന്നൈയില്‍.
-
The celebrations in Afghanistan. pic.twitter.com/7d040PgQgM
— Mufaddal Vohra (@mufaddal_vohra) October 23, 2023 " class="align-text-top noRightClick twitterSection" data="
">The celebrations in Afghanistan. pic.twitter.com/7d040PgQgM
— Mufaddal Vohra (@mufaddal_vohra) October 23, 2023The celebrations in Afghanistan. pic.twitter.com/7d040PgQgM
— Mufaddal Vohra (@mufaddal_vohra) October 23, 2023
പാകിസ്ഥാനെതിരായ ഈ ജയം ലോകമെമ്പാടുമുള്ള അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുന്നുണ്ട്. അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലും സമീപ പ്രദേശങ്ങളിലുമെല്ലാം ജനം തെരുവില്‍ ഇറങ്ങി വെടിക്കെട്ടും നൃത്തവുമായാണ് ജയം ആഘോഷിക്കുന്നത്. ഇക്കൂട്ടത്തില്‍ ചിലര്‍ അല്‍പം അതിരുകടന്ന് ആകാശത്തേക്ക് നിറയൊഴിച്ചും ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് (Afghanistan Fans Celebration After Win Over Pakistan).
ലോകകപ്പില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍. ചെപ്പോക്കില്‍ ബാബര്‍ അസമിന്‍റെയും അബ്‌ദുള്ള ഷെഫീഖിന്‍റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ പാകിസ്ഥാന്‍ അഫ്‌ഗാന് മുന്നിലേക്ക് വച്ചത് 283 റണ്‍സ് വിജയലക്ഷ്യമാണ്. എട്ട് വിക്കറ്റും ഒരു ഓവറും ശേഷിക്കെ ആയിരുന്നു അഫ്‌ഗാന്‍ മത്സരത്തില്‍ ജയം പിടിച്ചത് (Afghanistan vs Pakistan Match Result). റഹ്മാനുള്ള ഗുര്‍ബാസ് (65), ഇബ്രാഹിം സദ്രാന്‍ (87), റഹ്മത്തുള്ള ഷാ (77 നോട്ട് ഔട്ട്), ഹഷ്‌മത്തുള്ള ഷാഹിദി (48 നോട്ട് ഔട്ട്) എന്നിവരുടെ പ്രകടനമാണ് അഫ്‌ഗാന് അനായാസ ജയമൊരുക്കിയത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് അഫ്‌ഗാനിസ്ഥാന്‍റെ (Afghanistan In Cricket World Cup) കുതിപ്പ്. ബംഗ്ലാദേശിനോടും ഇന്ത്യയോടും തോല്‍വിയോടെ തുടങ്ങിയ അവര്‍ ആദ്യം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചുകൊണ്ടാണ്. ഡല്‍ഹിയില അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ 69 റണ്‍സിനായിരുന്നു അഫ്‌ഗാന്‍ നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. അതിനുശേഷം കരുത്തരായ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനെ മലര്‍ത്തിയടിച്ച് തങ്ങളെ അങ്ങനെയൊന്നും എഴുതിതള്ളാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരില്‍ വമ്പന്മാരായ അഫ്‌ഗാനിസ്ഥാന്.