ETV Bharat / sports

Emerging Teams Asia Cup | ഇന്ത്യ എ- പൂജ്യം, പാകിസ്ഥാൻ എ- 80: എമർജിങ് കപ്പില്‍ പാകിസ്ഥാൻ കപ്പടിച്ചത് 'സീനിയർ' ടീമിനെ വെച്ച് ആക്ഷേപം - മുഹമ്മദ് ഹാരിസ്

യുവാതരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള വേദിയായ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ പരീക്ഷിച്ചത് യുവത്വത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും സമ്മിശ്രണത്തിലുള്ള വിജയ ഫോര്‍മുല.

ACC Emerging Teams Asia Cup  Emerging Teams Asia Cup 2023  Emerging Teams Asia Cup  Pakistan A  Suryakumar Yadav  Mohammad Haris  Tayyab Tahir  Babar Azam  Asian cricket council  ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ  എമേർജിങ് ടീംസ് ഏഷ്യ കപ്പ്  India A  ഇന്ത്യ എ  സൂര്യകുമാർ യാദവ്  തയ്യബ് താഹിര്‍  മുഹമ്മദ് ഹാരിസ്  പാകിസ്ഥാന്‍ എ
എമേർജിങ് ടീംസ് ഏഷ്യ കപ്പ്
author img

By

Published : Jul 24, 2023, 5:55 PM IST

ഹൈദരാബാദ്: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പ് ഇത്തവണ പാകിസ്ഥാനാണ് സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ എയെ 128 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാൻ എ കിരീടം നിലനിർത്തിയത്. യുവ പ്രതിഭകളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഭാവിയ്‌ക്ക് പരിപോഷിക്കുന്നതിനും വേണ്ടിയാണ് 2013-ൽ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പിന് തുടക്കം കുറിച്ചത്.

പ്രഥമ പതിപ്പില്‍ പാകിസ്ഥാന്‍ അണ്ടര്‍ 23 ടീമിനെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 23 ടീമായിരുന്നു കിരീടം നേടിയത്. അന്ന് യുവതാരമായിരുന്ന സൂര്യകുമാർ യാദവായിരുന്നു ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിച്ചിരുന്നത്. കെഎൽ രാഹുൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവരും ടീമിന്‍റെ ഭാഗമായിരുന്നു. മറുവശത്ത് അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്താതിരുന്ന ബാബർ അസം, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ താരങ്ങളായിരുന്നു പാക് നിരയുടെ ഭാഗമായിരുന്നത്.

10 വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെല്ലാം തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ഈ വര്‍ഷം പാകിസ്ഥാന്‍ യുവതാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഉപരി യുവത്വത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും സമ്മിശ്രണത്തിലൂടെ ഒരു വിജയ ഫോര്‍മുല പരീക്ഷിക്കുക മാത്രമാണ് ചെയ്‌തതെന്ന് വിലയിരുത്താം. ഈ വർഷം, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എയോട് പാകിസ്ഥാന്‍ എ തോല്‍വി വഴങ്ങിയിരുന്നു.

എന്നാല്‍ ഫൈനലില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പാക് ടീം വിജയം നേടിയത്. പക്ഷെ, ഇരു ടീമുകളേയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയ്‌ക്കായി യുവ താരങ്ങള്‍ മാത്രമാണ് കളിച്ചതെന്ന് കാണാം. മറുവശത്ത് പാകിസ്ഥാനാവട്ടെ അന്താരാഷ്‌ട്ര തലത്തിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഏറെ പരിചയസമ്പന്നരായ നിരവധി കളിക്കാരെയാണ് ടീമിലെടുത്തിരിക്കുന്നത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്, ഓപ്പണര്‍മാരായ സയിം അയൂബ്, സഹീബ്‌സാദ ഫര്‍ഹാന്‍, തയ്യബ് താഹിര്‍, പേസര്‍ അര്‍ഷാദ് ഇഖ്‌ബാല്‍, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ചവരാണ്. കണക്കെടുത്താന്‍ ആകെ 80 അന്താരാഷ്‌ട്ര മത്സരങ്ങളുടെ അനുഭവ പരിചയവും പാക് ടീമിനുണ്ട്. എമേർജിങ് ടീംസ് ഏഷ്യ കപ്പില്‍ ഈ താരങ്ങളുടെ പ്രകടനം മത്സരത്തില്‍ പാകിസ്ഥാന്‍ എയ്‌ക്ക് ഏറെ നിര്‍ണായകമായിരുന്നുവെന്ന് കണാം.

ഓപ്പണിങ് വിക്കറ്റില്‍ സയിം അയൂബ്, സഹീബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെ ചുവട് പിടിച്ചായിരുന്നു തയ്യബ് താഹിര്‍ സെഞ്ചുറിയുമായി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 29 വയസാണ് തയ്യബിന്‍റെ പ്രായമെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 21 വയസുകാരനാണെങ്കിലും പാകിസ്ഥാനായി ഇതിനകം മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് വസീം.

ഇന്ത്യ എയുടെ കാര്യമെടുത്താന്‍ വയസുകൊണ്ട് ഇളപ്പവും അന്താരാഷ്‌ട്ര തലത്തില്‍ യാതൊരുവിധ അനുഭവ സമ്പത്തുമില്ലാത്തവരാണെന്ന് കാണാം. ഇതോടെ പാകിസ്ഥാന്‍ എ 'എമർജിങ്' ടീംസ് ഏഷ്യ കപ്പിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ ടീമിനെ തെരഞ്ഞെടുത്തതെന്ന് ഈ 'അസമത്വം' ആരെയെങ്കിലും ചിന്തിപ്പിച്ചാല്‍ തെറ്റ് പറയാനാവില്ല.

ALSO READ: WI vs IND | 'ദ്രാവ് ബോളോ രോഹ് ബോളോ', ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ടീം ഇന്ത്യയുടെ തകർപ്പൻ മറുപടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.