ETV Bharat / sports

'ഇത് ക്രിക്കറ്റിന്‍റെ ജയം' ; ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെ 'ചൊറിഞ്ഞ്' പാകിസ്ഥാന്‍ മുന്‍ താരം - ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍

Abdul Razzaq's Remark On Team India : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ ടീം ഇന്ത്യയെ പരിഹസിച്ച് പാകിസ്ഥാന്‍ മുന്‍താരം അബ്‌ദുള്‍ റസാഖ്

Cricket World Cup 2023  Abdul Razzaq Remark On Team India  Abdul Razzaq Team India  Abdul Razzaq On Team India Loss In CWC Final  India vs Australia Cricket World Cup 2023  പാകിസ്ഥാന്‍ മുന്‍താരം അബ്‌ദുള്‍ റസാഖ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ടീം ഇന്ത്യ അബ്‌ദുള്‍ റസാഖ്  ഇന്ത്യയുടെ തോല്‍വിയില്‍ അബ്‌ദുള്‍ റസാഖ്  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍
Abdul Razzaq Remark On Team India
author img

By ETV Bharat Kerala Team

Published : Nov 24, 2023, 11:39 AM IST

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാന്‍റെ തോല്‍വിയില്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്‌തതിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മുന്‍ താരം അബ്‌ദുള്‍ റസാഖ്. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചാണ് അബ്‌ദുള്‍ റസാഖ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് (Abdul Razzaq's Bizarre Remark On Team India). ഓസ്ട്രേലിയന്‍ ടീമിനോട് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് ജയിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഒരു പാക് മാധ്യമത്തോട് അഭിപ്രായപ്പെട്ടു (Abdul Razzaq On Team India Loss In Cricket World Cup 2023 Final).

'ഇവിടെ ക്രിക്കറ്റാണ് ഇപ്പോള്‍ ജയിച്ചിരിക്കുന്നത്. പിച്ചിന്‍റെ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിച്ചത്. അതുകൊണ്ട് തന്നെ അവര്‍ ലോകകപ്പ് ജയിച്ചിരുന്നെങ്കില്‍ അതൊരു ദുരന്ത നിമിഷമാകുമായിരുന്നു.

കരുത്തരായ ടീമുകള്‍ ക്രിക്കറ്റില്‍ തങ്ങളുടെ ശോഭ തെളിയിക്കണം. ഇന്ത്യയാണ് ലോക കിരീടം നേടിയിരുന്നതെങ്കില്‍ അത് ഏറ്റവും മോശമായ കാര്യമായെന്നേ ഞാന്‍ പറയൂ. മത്സരത്തിന്‍റെ സാഹചര്യങ്ങളും കളിക്കുപയോഗിക്കുന്ന പിച്ചും ഇരു ടീമുകള്‍ക്കും അനുകൂലമായിരിക്കണം. ഒരുപക്ഷേ വിരാട് കോലി ഫൈനലിലും സെഞ്ച്വറിയടിച്ചിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു'- അബ്‌ദുള്‍ റസാഖ് പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാകിസ്ഥാന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് ആദ്യം അബ്‌ദുല്‍ റസാഖ് ഐശ്വര്യ റായിക്കെതിരായ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ തനിക്ക് സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്‌തത് കൊണ്ട് മാത്രം നല്ല കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് ചിന്തിച്ചാല്‍ അത് നടക്കില്ല എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.

ഈ പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തതോടെ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇക്കാര്യത്തില്‍ നാക്കുപിഴയാണ് സംഭവിച്ചത് എന്നുമായിരുന്നു അദ്ദേഹം നല്‍കിയ വിശദീകരണം.

Also Read: 'തീരുന്നില്ല വേദന' ; ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം, തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി കെ എല്‍ രാഹുല്‍

ഏകദിന ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ പോരാട്ടം 240 റണ്‍സില്‍ അവസാനിച്ചു. ഈ സ്കോര്‍ 43-ാം ഓവറില്‍ ഓസീസ് പിന്തുടര്‍ന്ന് ജയിച്ച് ലോക കിരീടം ഉയര്‍ത്തുകയായിരുന്നു (India vs Australia Cricket World Cup 2023 Final Match Result).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.