ETV Bharat / sports

സച്ചിന്‍ രണ്ടാം സ്ഥാനത്ത്; ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ ബാറ്ററെ തെരഞ്ഞെടുത്ത് അബ്‌ദുള്‍ റസാഖ്

ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ തുടക്കം തന്നെ സച്ചിന്‍റേയും സെവാഗിന്‍റേയും വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ മത്സരം വിജയിക്കാന്‍ കഴിയുമെന്നാണ് തങ്ങള്‍ പറഞ്ഞിരുന്നതെന്ന് പാകിസ്ഥാന്‍ മുന്‍ താരം അബ്‌ദുള്‍ റസാഖ്.

Sachin Tendulkar  Abdul Razzaq  Virender Sehwag  Zaheer Khan  Abdul Razzaq on Virender Sehwag  Abdul Razzaq on Zaheer Khan  വിരേന്ദർ സെവാഗ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  അബ്‌ദുള്‍ റസാഖ്  സെവാഗ് അപകടകാരിയായ ബാറ്റര്‍ അബ്‌ദുൾ റസാഖ്  സഹീര്‍ ഖാന്‍
സച്ചിന്‍ രണ്ടാം സ്ഥാനത്ത്
author img

By

Published : Mar 29, 2023, 1:25 PM IST

കറാച്ചി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് ജോഡികളെടുത്താല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റേയും വിരേന്ദർ സെവാഗിന്‍റെയും പേര് മുന്നില്‍ തന്നെയുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ലോകത്തെ പേരുകേട്ട ഏതൊരു ബോളിങ് നിരയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിരേന്ദർ സെവാഗ് സഖ്യത്തെ ഭയപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ബോളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്ന ബാറ്റര്‍ ആരെന്ന് ചോദിച്ചാല്‍ മിക്കവരും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്‍റെ പേരാവും പറയുക.

കാരണം ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിയ നിരവധി റെക്കോഡുള്‍ തകര്‍ത്തെറിഞ്ഞാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളം വിട്ടത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ പാകിസ്ഥാന്‍ കൂടുതല്‍ ഭയപ്പെട്ടത് അപകടകാരിയായ വിരേന്ദർ സെവാഗിനെയാണെന്ന് ടീമിലെ മുന്‍ ഓള്‍ റൗണ്ടര്‍ അബ്‌ദുൾ റസാഖ് പറയുന്നത്. ആദ്യ ബോള്‍ തൊട്ട് ബോളര്‍മാരെ കടന്നാക്രമിക്കുന്ന വിരേന്ദർ സെവാഗിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റസാഖ് സച്ചിന് ഇടം നല്‍കിയത്.

"ഇന്ത്യന്‍ നിരയില്‍ ഏറ്റവും അപകടകാരിയായ കളിക്കാരൻ വിരേന്ദർ സെവാഗാണ്. അതിനുശേഷമാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സെവാഗിനും സച്ചിനുമെതിരെ ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കാറുണ്ടായിരുന്നു. സെവാഗിന്‍റേയും സച്ചിന്‍റേയും വിക്കറ്റുകള്‍ വേഗം തന്നെ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ മത്സരം വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതിയിരുന്നത്.

ഇന്ത്യയുടെ മധ്യനിരയില്‍ യുവരാജ്‌ സിങ്ങും അപകടകാരിയായിരുന്നു. ഇവരെ പുറത്താക്കാന്‍ കഴിഞ്ഞാല്‍, വമ്പന്‍ വിക്കറ്റുകള്‍ നേടിയെന്ന് ഞങ്ങള്‍ പറയും. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പാകിസ്ഥാന്‍ എപ്പോഴും ഇവര്‍ക്കെതിരെ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയാണ് കളിച്ചിരുന്നത്. ഏത് രീതിയില്‍ പന്തെറിയണം. എങ്ങനെ പന്തെറിയണം, ഏത് ഭാഗത്താണ് പന്ത് കുത്തിയ്‌ക്കേണ്ടത്. ഫീൽഡ് ക്രമീകരണം, വ്യത്യസ്‌ത ബോളര്‍മാരില്‍ വിവിധ ഡെലിവറികളും പരീക്ഷിക്കുക എന്നിവയൊക്കെ ഞങ്ങളുടെ പദ്ധതികളില്‍ ഉൾപ്പെട്ടിരുന്നു". അബ്‌ദുള്‍ റസാഖ് പറഞ്ഞു.

ഇന്ത്യയുടെ ബോളിങ് യൂണിറ്റില്‍ സഹീർ ഖാനെതിരെ കളിക്കുന്നതിനായി തങ്ങളുടെ ബാറ്റര്‍മാര്‍ എറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും പാകിസ്ഥാന്‍ മുന്‍ ഓള്‍ റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. "ബോളര്‍മാരുടെ കാര്യമെടുത്താന്‍ സഹീർ ഖാനെ നേരിടാനാണ് ഞങ്ങളുടെ ബാറ്റര്‍മാര്‍ തയ്യാറെടുപ്പുകള്‍ നടത്തുക. കുറച്ചുകാലം ഇർഫാൻ പഠാനും ഈ നിരയിലുണ്ടായിരുന്നു.

ഹർഭജൻ സിങ്ങിനെ നേരിടാനും ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. വലിയ മത്സരങ്ങൾ കളിക്കുകയും തങ്ങളുടെ രാജ്യത്തിനായി മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നവരാണിവര്‍." അബ്‌ദുൾ റസാഖ് പറഞ്ഞു. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോടാണ് പാക് മുന്‍ താരത്തിന്‍റെ പ്രതികരണം.

നേരിടുന്ന ആദ്യ പന്ത് തന്നെ അതിര്‍ത്തിക്കപ്പുറത്തേക്ക് പായിച്ച് സെവാഗ് നല്‍കുന്ന മിന്നുന്ന തുടക്കം ബോളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതിനൊപ്പം ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. സച്ചിന്‍ ഏറെ ശ്രദ്ധയോടെ കളിക്കുമ്പോള്‍ വ്യക്തിഗത റെക്കോഡുകള്‍ക്ക് അരികെ നില്‍ക്കെ പോലും തന്‍റെ വെടിക്കെട്ട് ശൈലി മാറ്റാന്‍ വീരു തയ്യാറായിരുന്നില്ല.

തന്‍റെ ഈ രീതി മാറ്റണമെന്ന് സച്ചിന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞതായി അടുത്തിടെ വീരു വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് അരികെ നില്‍ക്കെ സിക്‌സറിന് ശ്രമിച്ചാല്‍ തന്നെ ബാറ്റുകൊണ്ട് അടിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞതെന്നായിരുന്നു സെവാഗിന്‍റെ തുറന്ന് പറച്ചില്‍.

ALSO READ: 'ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ അവന്‍ പാല്‍ക്കച്ചവടം നടത്തിയിട്ടുണ്ട്' ; രോഹിത്തിന്‍റെ ചെറുപ്പകാലത്തെക്കുറിച്ച് പ്രഗ്യാന്‍ ഓജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.