ETV Bharat / sports

രാഹുലോ ബുംറയോ അല്ല; രോഹിത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകനെ പ്രവചിച്ച് ആകാശ് ചോപ്ര - രോഹിത് ശര്‍മ

Aakash Chopra on Rishabh Pant: ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ്‌ പന്ത് തനി തങ്കമെന്ന് ആകാശ് ചോപ്ര.

Aakash Chopra Rishabh Pant India Test captain  Aakash Chopra on Rishabh Pant  Rishabh Pant India Test Team  Rishabh Pant test performance in 2022  Rohit Sharma  Rishabh Pant  റിഷഭ്‌ പന്തിനെക്കുറിച്ച് ആകാശ് ചോപ്ര  റിഷഭ്‌ പന്ത്  രോഹിത് ശര്‍മ  ഇന്ത്യന്‍ ടെസ്റ്റ് ടീം
Aakash Chopra Rishabh Pant Shubman gill Rohit Sharma India Test Team
author img

By ETV Bharat Kerala Team

Published : Dec 5, 2023, 7:06 PM IST

മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മ (Rohit Sharma) പടിയിറങ്ങിയാല്‍ ആരാവും പകരമെത്തുകയെന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. 36-കാരനായ രോഹിത് അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രോഹിത്തിന്‍റെ പകരക്കാരനായി ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് രണ്ട് പേരുകളുമായി രംഗത്ത് എത്തിയിരിക്കുയാണ് മുന്‍ താരം ആകാശ് ചോപ്ര.

രോഹിത്തിന്‍റെ അഭാവത്തില്‍ ജസ്‌പ്രീത് ബുംറ, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും മറ്റ് രണ്ട് പേരുകളാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. റിഷഭ്‌ പന്താവും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അതു ശുഭ്‌മാന്‍ ഗില്ലാണെന്നും മുന്‍ താരം പറഞ്ഞു. (Aakash Chopra pick Rishabh Pant and Shubman gill to replace Rohit Sharma as India Test Team captain)

"ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ അതു ശുഭ്‌മാന്‍ ഗില്ലാവാനാണ് സാധ്യത. എന്നാല്‍ രോഹിത് ശര്‍മയ്‌ക്ക് പകരം റിഷഭ്‌ പന്താവും ആ സ്ഥാനത്തേക്ക് എത്തുക. ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പന്ത് തനി തങ്കം തന്നെയാണ്" ആകാശ് ചോപ്ര പറഞ്ഞു. പന്ത് ഗെയിം ചെയ്‌ഞ്ചറാണെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു (Aakash Chopra on Rishabh Pant ).

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ്‌ പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുക്കുന്നതിനായി ഡിസംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

ALSO READ: 'ഇയാള്‍ വീരുവിന്‍റെ കളി കണ്ടിട്ടുണ്ടോ?'; ട്രാവിസ് ഹെഡുമായി താരതമ്യം ചെയ്‌ത ആരാധകനെ നിര്‍ത്തിപ്പൊരിച്ച് അജയ്‌ ജഡേജ

അപകടത്തില്‍ പരിക്കേല്‍ക്കും മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കിയ മിന്നും പ്രകടനമായിരുന്നു പന്ത് നടത്തിയിരുന്നത്. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 61.81 ശരാശരിയിലും 90.90 സ്‌ട്രൈക്ക് റേറ്റിലും 680 റൺസായിരുന്നു താരം നേടിയത്. രണ്ട് സെഞ്ചുറികളും നാല് അര്‍ധ സെഞ്ചുറികളും പന്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു.

ALSO READ: 'ആന മണ്ടത്തരം', ഗ്രീനിന് 17.5 കോടി നല്‍കിയ ബാംഗ്ലൂരിന് പിഴച്ചുവെന്ന് ബ്രാഡ് ഹോഗ്

വിക്കറ്റിന് പിന്നിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു പന്തില്‍ നിന്നുമുണ്ടായത്. ആറ് സ്റ്റംപിങ്ങും 23 ക്യാച്ചുമായിരുന്നു താരം പൂര്‍ത്തിയാക്കിയത്. 2022-ല്‍ ഐസിസി ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം കൂടിയായിരുന്നു പന്ത്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മൂന്ന് ടി20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ടി20, ഏകദിന മത്സരങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന രോഹിത് ടെസ്റ്റിന് ഇറങ്ങുന്നുണ്ട്.

ALSO READ: റെയില്‍വേസിനെതിരെ സഞ്‌ജുവിന് സെഞ്ചുറി; കളി തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.