ETV Bharat / sports

'സില്‍വർ സിന്ധു' വിളി അലോസരപെടുത്തി: പിവി സിന്ധു - പിവി സിന്ധു വാർത്ത

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്‌മൃതി മന്ദാനയും ജെമീമ റോഡ്രിഗസുമായുള്ള ലൈവ് ചാറ്റിനിടെയാണ് പിവി സിന്ധുവിന്‍റെ വെളിപ്പെടുത്തല്‍

pv sindhu news  silver sindhu news  പിവി സിന്ധു വാർത്ത  സില്‍വർ സിന്ധു വാർത്ത
സിന്ധു
author img

By

Published : Apr 26, 2020, 11:00 PM IST

ന്യൂഡല്‍ഹി: ആളുകളുടെ സില്‍വർ സിന്ധു വിളി അലോസരപ്പെടുത്തിയെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്‌മൃതി മന്ദാനയും ജെമീമ റോഡ്രിഗസുമായുള്ള ലൈവ് ചാറ്റിനിടെയാണ് സിന്ധുവിന്‍റെ വെളിപ്പെടുത്തല്‍. 2019ല്‍ ബേസിലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു. മുന്‍ വർഷങ്ങളില്‍ സ്വർണം നേടാനാകാത്തത് വല്ലാതെ അലട്ടി. അതിനാല്‍ സ്വർണത്തില്‍ കുറഞ്ഞൊന്നും ബേസിലില്‍ ആഗ്രഹിച്ചില്ല. ഒടുവില്‍ നവോമി ഒകുഹാരയെ പിന്നിലാക്കി സുവർണനേട്ടം സ്വന്തമാക്കി.

അവിടെ കലാശപോരില്‍ 100 ശതമാനം നൽകുക മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ചില സമയത്ത് ആളുകളുടെ സില്‍വർ സിന്ധു വിളി മനസിലേക്ക് കയറിവരും. അപ്പോൾ സംയമനം പാലിക്കും. അങ്ങനെ ഒന്നും ചിന്തിക്കരുതെന്ന് എന്നോടുതന്നെ പറയും. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. 2012 സെപ്റ്റംബറിൽ നടന്ന ചൈന മാസ്റ്റേഴ്‌സില്‍ ലി സുറേയിയെ അട്ടിമറിച്ചതാണ് വഴിത്തിരിവായതെന്നും സിന്ധു പറയുന്നു. ഒളിമ്പിക് സ്വർണമെഡല്‍ ജേതാവ് കൂടിയാണ് ചൈനീസ് താരമായ ലി സുറേ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.