ETV Bharat / sports

ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; പിവി സിന്ധു പുറത്ത് - പിവി സിന്ധു വാർത്ത

രണ്ടാം റൗണ്ടില്‍ ജപ്പാന്‍റെ 14-ാം സീഡായ സായക തകാഹാഷിയോടാണ് പിവി സിന്ധു പരാജയപ്പെട്ടത്

Indonesian Masters News  PV Sindhu News  പിവി സിന്ധു വാർത്ത  ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് വാർത്ത
സിന്ധു
author img

By

Published : Jan 16, 2020, 8:15 PM IST

ജക്കാർത്ത: ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ ഇന്ത്യയുടെ ആറാം സീഡ് പിവി സിന്ധു പുറത്ത്. ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ ജപ്പാന്‍റെ 14-ാം സീഡായ സായക തകാഹാഷിയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോർ: 21-16, 16-21, 19-21. ഒരു മണിക്കൂർ ആറ് സെക്കന്‍ഡ് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയപ്പോൾ തുടർന്നുള്ള രണ്ട് ഗെയിമുകളും കൈവിട്ടുപോയി.

നേരത്തെ ആദ്യ റൗണ്ടില്‍ ജാപ്പനീസ് താരം അയ ഒഹോരിയെയാണ് സിന്ധു പരാജയപെടുത്തിയത്. സ്‌കോർ: 14-21, 21-15, 21-11. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പരാജയപെട്ട സാഹചര്യത്തില്‍ സിന്ധുവിലായിരുന്നു അവസാന പ്രതീക്ഷ. രണ്ടാം റൗണ്ടില്‍ താരം പുറത്തായതോടെ ഈ പ്രതീക്ഷയും ഇല്ലാതായി. നേരത്തെ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ശേഷം പ്രധാന ടൂർണമെന്‍റുകളിലൊന്നും സിന്ധുവിന് തിളങ്ങാനായിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.