ETV Bharat / sports

PV Sindhu | ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ നിന്നും പിവി സിന്ധു പുറത്ത് - പിവി സിന്ധു

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ (Indonesia Masters) വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിന്‍റെ സെമി ഫൈനലില്‍ ജപ്പാന്‍റെ അകാനെ യമഗുച്ചിയോടാണ് ( Japan's Akane Yamaguchi ) സിന്ധു ( India shuttler PV Sindhu) കീഴടങ്ങിയത്.

Indonesia Masters  Akane Yamaguchi  Indonesia Masters  ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്  പിവി സിന്ധു  അകാനെ യമഗുച്ചി
PV Sindhu | ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ നിന്നും പിവി സിന്ധു പുറത്ത്
author img

By

Published : Nov 20, 2021, 12:47 PM IST

ബാലി: ഇന്ത്യന്‍ താരം പിവി സിന്ധു ( India shuttler PV Sindhu) ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് (Indonesia Masters) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്. വനിതകളുടെ സിംഗിള്‍സ് വിഭാഗത്തിന്‍റെ സെമി ഫൈനലില്‍ ജപ്പാന്‍റെ അകാനെ യമഗുച്ചിയോടാണ് ( Japan's Akane Yamaguchi ) താരം തോല്‍വി വഴങ്ങിയത്.

വെറും 32 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ കീഴടങ്ങല്‍. സ്‌കോര്‍: 21-13, 21-9.

സിന്ധുവിനെതിരെ ആദ്യ സെറ്റ് മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ജപ്പാന്‍ താരത്തിനായി. വെറും 13 മിനുട്ട് 20 സെക്കന്‍റിലാണ് ആദ്യ സെറ്റ് സിന്ധുവിന് കൈമോശം വന്നത്. രണ്ടാം സെറ്റില്‍ ജപ്പാന്‍ താരത്തിന് കാര്യമായ വെല്ലുവിളി തീര്‍ക്കാനും ഇന്ത്യന്‍ താരത്തിനായില്ല.

also read: India vs New Zealand: രണ്ടാം ടി20യിലും കിവീസിനെ തകര്‍ത്തു; ഇന്ത്യയ്‌ക്ക് പരമ്പര

അതേസമയം ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിജിറ്റിനെ തകര്‍ത്താണ് സിന്ധു സെമിക്കെത്തിയത്. വെറും 35 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 21-13, 21-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.

കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണിന് ശേഷം BWF വേൾഡ് ടൂറിൽ സിന്ധുവിന്‍റെ തുടർച്ചയായ രണ്ടാം സെമി പ്രവേശമായിരുന്നു ഇത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.