ETV Bharat / sports

ഹോങ്കോംഗ് ഓപ്പൺ: കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലില്‍ - Srikanth win Hong Kong Open

നേരത്തെ പിവി സിന്ധു പുറത്തായതോടെ ടൂർണമെന്‍റിലെ ഇന്ത്യന്‍ വനിതാ വിഭാഗത്തിന്‍റെ പോരാട്ടം അവസാനിച്ചിരുന്നു

കിഡംബി ശ്രീകാന്ത്
author img

By

Published : Nov 15, 2019, 4:23 AM IST

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ തന്നെ സൗരഭ് വർമ്മയെ പരാജയപെടുത്തിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്‌ക്കോർ 21-11, 15-21, 21-19. സെമി ഫൈനലില്‍ ചൈനയുടെ ലോക നാലാം സീഡ് ചെന്‍ ലോങിനെ നേരിടും.

നേരത്തെ ഇന്ത്യയുടെ പി വി സിന്ധു ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഒരു ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സിന്ധുവിനായിട്ടില്ല. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാമൃഫന്‍ ആണ് ഹോങ്കോംഗ് ഓപ്പണില്‍ സിന്ധുവിനെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌ക്കോർ 18-21 21-11 16-21. ആദ്യ ഗെയിമില്‍ പരാജയപെട്ട ശേഷം ശക്തമായി തിരിച്ചടിച്ച സിന്ധുവിന് നിര്‍ണായക മൂന്നാം ഗെയിമില്‍ അടി തെറ്റി. സിന്ധുവിന്റെ തോല്‍വിയോടെ വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷ കശ്യപ് തായ്പേയിയുടെ ടീന്‍ ചെന്നിനോട് പരാജയപെട്ടും ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു. സ്‌ക്കോർ സ്കോര്‍ 21-12, 23-21, 21-10. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടും മൂന്നും ഗോയിമുകളില്‍ പരാജയപെട്ടു.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായിരജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും നേരത്തെ ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.

Intro:Body:

Hong Kong Open: Srikanth beats countryman Verma to enter quarter-finals

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.