ETV Bharat / sports

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണ നേട്ടവുമായി തൃശൂർ സിറ്റി പൊലീസ്

ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ വി ജി ഗംഗേഷ്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ കെ സി ബിനോയ്, മുനയ്ക്കകടവ് കോസ്റ്റൽ സ്റ്റേഷനിലെ ടി സുനിൽ കുമാർ എന്നിവർക്കാണ് സ്വർണ നേട്ടം.

തൃശൂർ സിറ്റി പൊലീസ്
author img

By

Published : Mar 12, 2019, 8:58 PM IST

ഡെറാഡൂണിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് 2019 ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നേടി തൃശൂർ സിറ്റി പൊലീസ് ടീം. 61, 73, 109 കിലോ വിഭാഗങ്ങളിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ വി ജി ഗംഗേഷ്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ കെ സി ബിനോയ്, മുനക്കക്കടവ് കോസ്റ്റൽ സ്റ്റേഷനിലെ ടി സുനിൽ കുമാർ എന്നിവരാണ് സ്വർണം നേടിയത്. 81 കിലോ വിഭാഗത്തിൽ കെ എ ശ്രീനാഥ് (മെഡിക്കൽ കോളേജ് സ്റ്റേഷൻ), 109 കിലോ വിഭാഗത്തിൽ ജോയ് തോമസ് (കുന്നംകുളം സ്റ്റേഷൻ) എന്നിവർ വെള്ളി മെഡലും നേടി.
81 കിലോ വിഭാഗത്തിൽ ടൗൺ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എം ബി സന്തോഷ്, 89 കിലോ വിഭാഗത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനും, ടീം ക്യാപ്റ്റനുമായ എ ബിജു എന്നിവർ നാലാം സ്ഥാനത്തിനും അർഹരായി. മികച്ച വിജയം നേടിയെത്തിയ ടീമിനെ ജില്ലാ പൊലീസ് ആസ്ഥാനത്ത് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എം സി ദേവസ്യ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസിപി എസ് ഷംസുദീൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Intro:Body:

ഡെറാഡൂണിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് 2019 ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ മൂന്ന് വീതം സ്വർണവും വെള്ളിയും നേടി മികച്ച വിജയവുമായി തൃശൂർ സിറ്റി പോലീസ് ടീം. 

61, 73, 109 വിഭാഗങ്ങളിൽ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ വി.ജി. ഗംഗേഷ്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ കെ.സി ബിനോയ്, മുനയ്ക്കകടവ് കോസ്റ്റൽ സ്റ്റേഷനിലെ ടി. സുനിൽ കുമാർ എന്നിവരാണ് ഗോൾഡ് നേടിയത്. 

81 കിലോ വിഭാഗത്തിൽ കെ.എ ശ്രീനാഥ്, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, 109 കിലോ വിഭാഗത്തിൽ ജോയ് തോമാസ്, കുന്നംകുളം പോലീസ് സ്റ്റേഷൻ എന്നിവർ സിൽവർ നേടി. 

81 കിലോ വിഭാഗത്തിൽ ടൗൺ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എം.ബി സന്തോഷ്, 89 കിലോ വിഭാഗത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനും, ടീം ക്യാപ്ടനുമായ എ. ബിജു എന്നിവർ നാലാം സ്ഥാനത്തിന് അർഹരായി.

മികച്ച വിജയം നേടിയെത്തിയ ടീമിനെ ജില്ലാ പോലീസ് ആസ്ഥാനത്ത് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര , ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എം.സി ദേവസ്യ, ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദീൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.