Youtuber Gayatri died in a Road accident: പ്രമുഖ യൂട്യൂബറും ജൂനിയര്‍ ആര്‍ടിസ്‌റ്റുമായ ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. 26 വയസ്സായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ വെള്ളിയാഴ്‌ച 5.45 ഓടെ ആയിരുന്നു സംഭവം. ഹോളി ആഘോഷ ശേഷം സുഹൃത്തായ രോഹിത്തിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങവെ ആയിരുന്നു അപകടം.
സുഹൃത്ത് രോഹിത്തായിരുന്നു കാര്‍ ഡ്രൈവ് ചെയ്‌തിരുന്നത്. ഡ്രൈവിങിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ ഗായത്രി മരണപ്പെട്ടു.
അതേസമയം ഗച്ചിബൗളിയിലെ എഐജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്‍റെ അവസ്ഥ വളരെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
അപകടത്തിന് മുമ്പ് രോഹിത്തും ഗായത്രിയും സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഹോളിയെ തുടര്‍ന്ന് മദ്യവില്‍പ്പന ശാലകള്‍ അടച്ചിരുന്നെങ്കിലും രോഹിത്ത് നേരത്തെ തന്നെ മദ്യം വാങ്ങിയിരുന്നു. രോഹിത്തിന്‍റെ സുഹൃത്തിന്‍റെ മുറിയിലാണ് ഗായത്രി ഉള്‍പ്പടെ അഞ്ച് പേര്‍ പാര്‍ട്ടി നടത്തിയത്.
ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് ഗായത്രി അഭിനയരംഗത്തെത്തുന്നത്.
Also Read: സഹോദരങ്ങളെ പോലെ മക്കള്‍ക്കൊപ്പം പൊതുവേദിയില്‍ ധനുഷ്...