കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സമ്പാദിച്ച കന്നട നടന്‍ യഷിന് കേരളത്തിലും ഫാന്‍സുണ്ട്. ഇപ്പോള്‍ മലയാളത്തിന്‍റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച യഷിനോടൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്. ദുല്‍ഖറിന്‍റെ പുതിയ ചിത്രം കുറുപ്പിന്‍റെ ചിത്രീകരണത്തിനായി മംഗലാപുരത്ത് എത്തിയപ്പോഴാണ് ദുല്‍ഖറും യഷും കണ്ടുമുട്ടിയത്. യഷിന്‍റെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'കുറുപ്പ്... റോക്കി ഭായിയെ കണ്ടുമുട്ടിയപ്പോള്‍... മികച്ച മനുഷ്യന്‍... താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ബ്രോ... താങ്കളുടെ വിനയവും ആതിഥ്യമര്യാദയും അറിയാന്‍ സാധിച്ചു. അടുത്ത ഷെഡ്യൂളിന് വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കെജിഎഫിലെ റോക്ക്‌സ്റ്റാര്‍ റോക്കി ഭായിക്കായി കാത്തിരിക്കുന്നു' ദുല്‍ഖര്‍ കുറിച്ചു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രം പറയുന്നത്. സുകുമാര കുറുപ്പായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥാണ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. നടന്‍ ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.