ETV Bharat / sitara

മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുമോ? ആരാധകന് മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍ - Alphonse puthren news

മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍മീഡിയയിലൂടെ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍

അല്‍ഫോണ്‍സ് പുത്രന്‍  അല്‍ഫോണ്‍സ് പുത്രന്‍ സിനിമകള്‍  അല്‍ഫോണ്‍സ് പുത്രന്‍ വാര്‍ത്തകള്‍  അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടി  മമ്മൂട്ടി പുതിയ ഫോട്ടോകള്‍  മമ്മൂട്ടി പുതിയ വാര്‍ത്തകള്‍  Alphonse puthren mammootty related news  Alphonse puthren news  Alphonse puthren movies
അല്‍ഫോണ്‍സ് പുത്രന്‍
author img

By

Published : Feb 7, 2021, 1:43 PM IST

മമ്മൂക്കയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ കഴിഞ്ഞ ദിവസം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോ കണ്ട് നിരവധി പേര്‍ ലൈക്കുകളും കമന്‍റുകളുമായി എത്തിയിരുന്നു. കമന്‍റുകളില്‍ ഒന്നിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ഈ ചുള്ളനെ വെച്ച് ഒരു പടം ചെയ്‌തൂടെ' എന്നാണ് ആരാധകന്‍ കമന്‍റിലൂടെ ചോദിച്ചത്. ഉടന്‍ തന്നെ അല്‍ഫോണ്‍സ് മറുപടിയും നല്‍കി. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്.

മമ്മൂട്ടിയോട് കഥ പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയായി വന്നാല്‍ സിനിമ ചെയ്യുമെന്നും അല്‍ഫോണ്‍സ് മറുപടിയായി കുറിച്ചു. നേരം, പ്രേമം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത് സംസ്ഥാനത്തെ തിയേറ്ററുകളെ ഇളക്കി മറിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുമായി സിനിമ ചെയ്യുമെന്നുള്ള സാധ്യത അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചതോടെ ആരാധകരും പ്രതീക്ഷയിലാണ്. നവാഗതര്‍ക്കും പരിചയസമ്പന്നര്‍ക്കുമെല്ലാം ഡേറ്റ് നല്‍കുകയും പ്രായ വ്യത്യാസമില്ലാതെ കഥ കേള്‍ക്കാന്‍ മനസ് കാണിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.

" class="align-text-top noRightClick twitterSection" data="
Posted by Alphonse Puthren on Saturday, 6 February 2021
">

ഫഹദ് ഫാസില്‍ നായകനാകുന്ന പാട്ടാണ് ഇനി വരാനുള്ള അല്‍ഫോണ്‍സ് പുത്രന്‍ സിനിമ. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്.

താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ മമ്മൂട്ടി എത്തിയപ്പോഴുള്ള ഫോട്ടോയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്. മുടി നീട്ടിവളര്‍ത്തി കൂളിങ് ഗ്ലാസ് ധരിച്ച് ഫ്ളോറല്‍ പ്രിന്‍റഡ് ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് ഇപ്പോള്‍ വൈറലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.