ETV Bharat / sitara

ഐഎംഡിബി ടോപ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ 'രാക്ഷസന്‍' രണ്ടാം സ്ഥാനത്ത്

ഐഎംഡിബി റേറ്റിംഗില്‍ രാക്ഷസന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ വിക്രം വേദ, നായകന്‍, അന്‍ബേ ശിവം എന്നി തമിഴ് ചിത്രങ്ങള്‍ നാലും അഞ്ചും ആറും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

Vishnu Vishal  Ratchasan movie  Ratchasan movie IMDB  Top Rated Indian Movies  ഐഎംഡിബി ടോപ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍  രാക്ഷസന്‍ സിനിമ  രാക്ഷസന്‍ ഐഎംഡിബി റേറ്റിംഗ്  വിഷ്ണു വിശാല്‍ സിനിമകള്‍
ഐഎംഡിബി ടോപ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ 'രാക്ഷസന്‍' രണ്ടാം സ്ഥാനത്ത്
author img

By

Published : Sep 19, 2020, 6:00 PM IST

ആകാംഷയും ഭീതിയും നിറഞ്ഞ രണ്ടേമൂക്കാല്‍ മണിക്കൂര്‍.... തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ അങ്ങനെയാണ് ഇപ്പോള്‍ 2018ല്‍ തിയേറ്ററുകളിലെത്തിയ രാക്ഷസന്‍ എന്ന സിനിമ അറിയപ്പെടുന്നത്. ആദ്യം മുതല്‍ അവസാനം വരെ ഓരോ സെക്കന്‍റിലും പ്രേഷകരെ ത്രില്ലിന്‍റെ മാസ്മര ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും ഈ വിഷ്ണു വിശാല്‍ ചിത്രം.

നടന്‍ വിഷ്ണു വിശാലിന്‍റെ ഒരു തിരിച്ചുവരവ് എന്ന പേരില്‍ കൂടി രാക്ഷസനിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാം. കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പൊലീസ് ഓഫീസറുടെ കഥാപാത്രമായിരുന്നു ചിത്രത്തില്‍ വിഷ്ണു വിശാലിന്. സസ്പെന്‍സോടെ അതിമനോഹരമായി ക്ലൈമാക്സില്‍ പടം അവസാനിക്കുമ്പോള്‍ എ.വി രാംകുമാര്‍ എന്ന സംവിധായകന് അഭിമാനപൂര്‍വ്വം പറയാം തന്‍റെ കരിയറിലെ അല്ലെങ്കില്‍ തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സൈക്കോ ത്രില്ലറുകളില്‍ ഒന്നാണ് രാക്ഷസനെന്ന്.

ബ്ലോക്ക്‌ബസ്റ്റര്‍ ക്രൈം ത്രില്ലറായ ഈ ചിത്രം ഐഎംഡിബി യില്‍ ടോപ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറച്ച്‌ നാളുകള്‍ക്ക് മുമ്പ് ടോപ് തമിഴ് സിനിമയില്‍ ഒന്നാം സ്ഥാനവും ടോപ് ഇന്ത്യന്‍ സിനിമയില്‍ മൂന്നാം സ്ഥാനവും ചിത്രം കൈവരിച്ചിരുന്നു. ചിത്രത്തില്‍ അമല പോളാണ് നായികയായെത്തിയത്. ഐഎംഡിബി റേറ്റിംഗില്‍ രാക്ഷസന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ വിക്രം വേദ, നായകന്‍, അന്‍ബേ ശിവം എന്നി തമിഴ് ചിത്രങ്ങള്‍ നാലും അഞ്ചും ആറും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.