ജയംരവി സിനിമ കോമാളിക്ക് ശേഷം കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ബഹുഭാഷ സിനിമ മൊസഗല്ലുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. വിഷ്ണു മാഞ്ചുവാണ് ഈ ബഹുഭാഷ സിനിമയില്‍ നായകന്‍. ലോകത്തെ നടുക്കിയ ഒരു ഐടി കുംഭകോണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പെട്ടന്ന് ധനികരാകാന്‍ കൊതിക്കുന്ന സഹോദരങ്ങളുടെ വേഷമാണ് ചിത്രത്തില്‍ കാജലും വിഷ്ണു മാഞ്ചുവും അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഹൈദരാബാദില്‍ പടുകൂറ്റന്‍ ഐടി ഓഫീസിന്‍റെ സെറ്റ് തീര്‍ത്താണ് സിനിമയുടെ ഏറെ ഭാഗവും ചിത്രീകരിച്ചത്. റുഹാനി സിംഗ്, സുനില്‍ ഷെട്ടി, നവദീപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. 24 ഫ്രെയിംസ് ഫാക്ടറിയുമായി സഹകരിച്ച് വിഷ്ണു മഞ്ചുവിന്‍റെ എവിഎ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് മൊസഗല്ലു നിര്‍മിച്ചിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രഹകന്‍ ഷെല്‍ഡന്‍ ചൗവാണ് സിനിമക്കായി കാമറ ചലിപ്പിച്ചിരിക്കുന്നത്.
ഹോളിവുഡ് സംവിധായകന്‍ ജെഫ്രി ഗീ ചിന്നാണ് സിനിമയുടെ സംവിധായകന്‍. സുനില്‍ ഷെട്ടിയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണ് മൊസഗല്ലു. സാം സി.എസ്സാണ് സിനിമക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.