ETV Bharat / sitara

ഇത്‌ വിജയ്‌ ട്രീറ്റ്‌... കണ്ടത്‌ 11 മില്യണ്‍; ട്രെന്‍ഡായി 'ജോളി ഒ ജിംഖാനാ' - Vijay Beast release

Jolly O Gymkhana song: 'ബീസ്‌റ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി. 'ജോളി ഒ ജിംഖാന' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

Jolly O Gymkhana song  Vijay Beast Jolly O Gymkhana  ഇത്‌ വിജയ്‌ ട്രീറ്റ്‌  ട്രെന്‍ഡായി 'ജോളി ഒ ജിംഖാനാ'  'ബീസ്‌റ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി  O Gymkhana song in trending  Arabic Kuthu records  ബീസ്‌റ്റി'ലെ ആദ്യ ഗാനം 'അറബിക്‌ കുത്ത്‌'  Vijay remuneration 100 crores  Vijay Beast release  Beast cast and crew
ഇത്‌ വിജയ്‌ ട്രീറ്റ്‌... കണ്ടത്‌ 11 മില്യണ്‍; ട്രെന്‍ഡായി 'ജോളി ഒ ജിംഖാനാ'
author img

By

Published : Mar 20, 2022, 10:47 AM IST

Jolly O Gymkhana song: വിജയ്‌ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ബീസ്‌റ്റി'ലെ പുതിയ ഗാനം പുറത്തിറങ്ങി. 'ജോളി ഒ ജിംഖാന' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. വിജയ്‌ തന്നെയാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. കാര്‍ത്തിക്കിന്‍റെ വരികള്‍ക്ക്‌ അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

  • " class="align-text-top noRightClick twitterSection" data="">

O Gymkhana song in trending: പുറത്തിറങ്ങി നിമിഷ നേരം കൊണ്ട്‌ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 11 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്‌. യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ ഗാനം രണ്ടാം സ്ഥാനവും ഇടം പിടിച്ചിട്ടുണ്ട്‌. 'ജോളി ഒ ജിംഖാന' മറ്റൊരു തരംഗമായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ.

Arabic Kuthu records: നേരത്തെ പുറത്തിറങ്ങിയ 'ബീസ്‌റ്റി'ലെ ആദ്യ ഗാനം 'അറബിക്‌ കുത്ത്‌' ആസ്വാദകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. 'അറബിക്‌ കുത്തി'ന്‌ ഇതിനോടകം 100 മില്യണിലധകിം കാഴ്‌ച്ചക്കാരെ ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്‌ച്ചക്കാര്‍ ലഭിക്കുന്ന ഗാനമെന്ന റെക്കോര്‍ഡും 'അറബിക്‌ കുത്ത്‌' സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങള്‍ കൊണ്ടാണ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്‌. ധനുഷ് ചിത്രം 'മാരി 2' വിലെ 'റൗഡി ബേബി'യുടെ റെക്കോര്‍ഡാണ് 'അറബി കുത്ത്‌' മറികടന്നത്‌. 18 ദിവസം കൊണ്ടാണ് 'റൗഡി ബേബി' 100 മില്യണ്‍ കടന്നത്‌. വിജയുടെ 'മാസ്‌റ്ററി'ലെ 'വാത്തി കമിങ്‌' എന്ന ഗാനം മൂന്നാം സ്ഥാനത്തുമാണ്.

Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ്‌ തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന. വിജയുടെ 65ാമത്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന്‌ ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക്‌.

Vijay Beast release: 'ബീസ്‌റ്റി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്‌. ഏപ്രില്‍ 14ന്‌ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണിത്.

Beast cast and crew: മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന്‌ പ്രതിനായകന്‍മാരാണുള്ളത്‌. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള വിജയുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'വേട്ടയ്‌ക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ്‌ വിജയ്‌ ചിത്രങ്ങള്‍. സംവിധായകന്‍ നെല്‍സന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്‌. മനോജ്‌ പരമഹംസയാണ് ഛായാഗ്രഹണം. അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

Also Read: 'ബച്ചന്‍ പാണ്ഡേ' ; ആദ്യ ദിന ബോക്‌സ്‌ ഓഫിസ്‌ കലക്ഷന്‍ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.