ETV Bharat / sitara

വെട്രിമാരന്‍റെ തിരക്കഥയില്‍ ശശികുമാര്‍ നായകനാകുന്നു - വെട്രിമാരന്‍റെ സിനിമകള്‍

സിനിമ നിര്‍മിക്കുന്നത് വെട്രിമാരന്‍റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും കതിരേശന്‍റെ ഫൈവ് സ്റ്റാർ ക്രിയേഷൻസും ചേര്‍ന്നാണ്

Vetri Maaran Sasikumar team up  Vetri Maaran Sasikumar team up for a film set in Madurai and Chennai  വെട്രിമാരന്‍റെ തിരക്കഥയില്‍ ശശികുമാര്‍ നായകനാകുന്നു  വെട്രിമാരന്‍ ശശികുമാര്‍  വെട്രിമാരന്‍റെ തിരക്കഥ  വെട്രിമാരന്‍റെ സിനിമകള്‍  Vetri Maaran films
വെട്രിമാരന്‍റെ തിരക്കഥയില്‍ ശശികുമാര്‍ നായകനാകുന്നു
author img

By

Published : Nov 4, 2020, 5:34 PM IST

എറണാകുളം: വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം ചെയ്‌ത് മികവ് തെളിയിച്ച തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരന്‍റെ തിരക്കഥയിൽ നടനും സംവിധായകനുമായ ശശികുമാർ നായകനായി എത്തുന്നു. വെട്രിമാരൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മധുരൈയിലും ചെന്നൈയിലുമായി സംഭവിക്കുന്ന തരത്തിലുള്ളതാണ് കഥയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഥയും തിരക്കഥയും മാത്രമല്ല വെട്രിമാരന്‍റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും കതിരേശന്‍റെ ഫൈവ് സ്റ്റാർ ക്രിയേഷൻസും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കാനാണ് പദ്ധതി. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നിർമാതാവ് കതിരേസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സംവിധായകൻ, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിവരം ഉടൻ അറിയിക്കും. സൂര്യയുമായുള്ള വാടിവാസലാണ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.