'മലയാള സിനിമയുടെ പുതിയകാലം അടയാളപ്പെടുത്തി'; രാജേഷ് പിള്ളയെ അനുസ്മരിച്ച് ഫെഫ്‌ക - Rajesh Pillai
പുതുസംവിധായകരുടെ സിനിമകള്‍ക്ക് യെസ് പറയാന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രേരണയായത് ട്രാഫിക്കാണാണെന്ന്' രാജേഷ് പിള്ളയെ അനുസ്മരിച്ച് ഫെഫ്‌ക ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ രാജേഷ് പിള്ള ഓര്‍മയായിട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്‌ക. 'പുതുസംവിധായകരുടെ സിനിമകള്‍ക്ക് യെസ് പറയാന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രേരണയായത് ട്രാഫിക്കാണാണെന്ന്' രാജേഷ് പിള്ളയെ അനുസ്മരിച്ച് ഫെഫ്‌ക ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
രാജേഷ് പിള്ള മദ്യം കൈ കൊണ്ട് പോലും തൊട്ടിട്ടില്ല. സിനിമ മാത്രമാണ് അദ്ദേഹത്തെ എന്നും മത്തുപിടിപ്പിച്ചത്. അതിനിടെ ശരീരവും ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കാതായതോടെയാണ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് അദ്ദേഹത്തെ പിടികൂടിയതും അതുല്യനായ പ്രതിഭയെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടതും.
2005–ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയാണ് രാജേഷ് പിള്ളയുടെ ആദ്യ സംവിധാന സംരംഭം. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം പക്ഷെ ബോക്സ് ഓഫിസിൽ തിളങ്ങിയില്ല. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം 2011–ലാണ് മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കുമായി അദ്ദേഹം എത്തിയത്. പിന്നീട് 2016ല്‍ അദ്ദേഹം വേട്ട സംവിധാനം ചെയ്തു. ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രം അദ്ദേഹം മരിക്കുന്നതിനും ഒരു ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. നിവിന്‍ പോളി, അമലപോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മിലിയും രാജേഷ് പിള്ള എന്ന സംവിധായക പ്രതിഭയെ മലയാളികള്‍ക്ക് വീണ്ടും പരിചയപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു.
അദ്ദേഹത്തിന്‍റെ ഓര്‍മദിനമായിരുന്ന ഫെബ്രുവരി 27നാണ് ഫെഫ്‌ക കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുെവച്ചത്. നിരവധി സിനിമാപ്രേമികള്‍ കുറിപ്പ് ഏറ്റെടുത്ത് കഴിഞ്ഞു.