മലയാളത്തിന്‍റെ ബിഗ് എമ്മുകൾക്ക് പിന്നാലെ യുഎഇ സര്‍ക്കാരിന്‍റെ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളത്തിന്‍റെ യൂത്ത് ഐക്കൺ ടൊവിനോ തോമസും.
കലാ- കായിക- സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് ദുബായ് കള്‍ച്ചര്‍ ആൻഡ് സ്‍പോര്‍ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.
ഗോൾഡൻ വിസ സ്വീകരിക്കാനായി ഞായറാഴ്‌ച ടൊവിനോ ദുബായിലെത്തി. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മലയാള സിനിമയെ പ്രതിനിധീകരിച്ച് ഗോൾഡൻ വിസ സ്വന്തമാക്കുന്ന താരമാണ് ടൊവിനോ.
മലയാളത്തിൽ നിന്നും ഇനിയും ഏതാനും യുവനടന്മാർക്കും നടിമാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
- " class="align-text-top noRightClick twitterSection" data="">
More Read: സുവര്‍ണ നിമിഷം ; ഗോൾഡൻ വിസ സ്വീകരിച്ച് മലയാളത്തിന്‍റെ ബിഗ് എമ്മുകൾ
ഗോൾഡൻ വിസ ലഭിച്ച സന്തോഷം ടൊവിനോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനോഹര ദേശമായ യുഎഇയുമായി ഭാവിയിൽ ഒത്തുചേരുന്നതിൽ അതീവ സന്തോഷവാനാണെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും അബുദാബിയില്‍ വച്ച് ഗോൾഡൻ വിസ നൽകിയത്.
കലാ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആദരവായാണ് 10 വർഷം താമസകാലാവധിയുള്ള ഗോൾഡൻ വിസ യുഎഇ ഭരണകൂടം സൂപ്പർതാരങ്ങൾക്ക് സമ്മാനിച്ചത്.