ETV Bharat / sitara

താരരാജാക്കന്‍മാര്‍ക്ക്‌ മാത്രമല്ല, മലയാളത്തില്‍ ആര്‍ക്കും ലഭിക്കാത്ത നേട്ടവുമായി ടൊവിനോ - Naradan cast and crew

Tovino Thomas on the cover of filmfare magazine: ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്‌. 'നാരദനി'ലെ ലുക്കിലാണ് കവര്‍ ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്‌.

മലയാളത്തില്‍ ആര്‍ക്കും ലഭിക്കാത്ത നേട്ടവുമായി ടൊവിനോ  Tovino Thomas on the cover of filmfare magazine  Tovino Thomas Naradan release  Naradan character poster  Naradan cast and crew  ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്‌
താരരാജാക്കന്‍മാര്‍ക്ക്‌ മാത്രമല്ല, മലയാളത്തില്‍ ആര്‍ക്കും ലഭിക്കാത്ത നേട്ടവുമായി ടൊവിനോ
author img

By

Published : Feb 25, 2022, 4:06 PM IST

Tovino Thomas on the cover of filmfare magazine: ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്‌. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'നാരദനി'ലെ ലുക്കിലാണ് കവര്‍ ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്‌. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഫിലിം ഫെയര്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്‌.

താര രാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ലഭിക്കാത്ത അപൂര്‍വ നേട്ടാണ് ടൊവിനോ നേടിയിരിക്കുന്നത്‌. അഭിനയ ജീവിതത്തിന്‍റെ പത്താം വര്‍ഷത്തിലാണ് ടൊവിനോ ഈ സ്വപ്‌നനേട്ടം കൈവരിക്കുന്നത്‌. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'യുടെ വലിയ വിജയത്തോടെയാണ് പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ ലെവലിലേക്ക്‌ താരം ഉയര്‍ന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Tovino Thomas Naradan release: ടൊവിനോയെ നായകനാക്കി ആഷിക്‌ അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' മാര്‍ച്ച്‌ 3നാണ് ലോക വ്യാപകമായി റിലീസിനെത്തുന്നത്‌. 'മായാനദി'ക്കും 'വൈറസി'നും ശേഷം ടൊവിനോയും ആഷിക്‌ അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നാരദന്‍'. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ്വ'ത്തിനൊപ്പം ക്ലാഷ്‌ റിലീസായാണ് 'നാരദന്‍' പുറത്തിറങ്ങുക.

Naradan character poster: സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്‌. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്‌. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാകും 'നാരദന്‍' എന്നാണ് സൂചന. ഇതുവരെ പുറത്തിറങ്ങിയ 'നാരദനി'ലെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ ചിത്രത്തിന്‍റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. കട്ടത്താടിയും മുടിയുമായി ഇന്‍റലക്‌ച്വല്‍ സാള്‍ട്ട് ആന്‍റ്‌ പെപ്പര്‍ ലുക്കില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്‍റെ പോസ്‌റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു.

Naradan cast and crew: അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്‌. ഇന്ദ്രന്‍സ്‌, രഞ്ജി പണിക്കര്‍, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, രഘുനാഥ്‌ പാലേരി തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്‌. ഇവരെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

ഉണ്ണി.ആര്‍ ആണ് നാരദന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌. സന്തോഷ്‌ കുരുവിള, റിമ കല്ലിങ്കല്‍, ആഷിക്‌ അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ്‌ ആണ് ഛായാഗ്രഹണം, സൈജു ശ്രീധര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഡി.ജെ ശേഖര്‍ മേനോന്‍ ആണ് സംഗീതം. നേഹ, യാക്‌സണ്‍ പെരേര എന്നിവര്‍ ചേര്‍ന്നാണ് ഒര്‍ജിനല്‍ സൗണ്ട്‌ ട്രാക്ക്‌ നിര്‍വ്വഹിക്കുക.

Also Read: Russia Ukraine crisis: റഷ്യ - യുക്രൈന്‍ പ്രതിസന്ധി 'ലോകമെമ്പാടും പ്രതിധ്വനിക്കും': പ്രിയങ്ക ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.