ETV Bharat / sitara

'ചന്ദ്രപ്രകാശിന്‍റെ പ്രകാശമൊക്കെ പോയോ..?' ചര്‍ച്ചയായി എത്തിക്‌സ്‌ വിടാത്ത മാധ്യമപ്രവര്‍ത്തനം

author img

By

Published : Mar 1, 2022, 5:54 PM IST

Naradan official trailer: 'നാരദന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്‌ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌.

Naradan official trailer  'നാരദന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി  Naradan release  Tovino Thomas Naradan look  Tovino Thomas Aashiq Abu combo  Naradan cast and crew  എത്തിക്‌സ്‌ വിടാത്ത മാധ്യമപ്രവര്‍ത്തനം
'ചന്ദ്രപ്രകാശിന്‍റെ പ്രകാശമൊക്കെ പോയോ...?' ചര്‍ച്ചയായി എത്തിക്‌സ്‌ വിടാത്ത മാധ്യമപ്രവര്‍ത്തനം..

Naradan official trailer: ടൊവിനോ തോമസ്‌, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാരദന്‍'. 'നാരദന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്‌ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌.

ആധുനിക കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചാണ് ചിത്രത്തിന്‍റെ ആദ്യ ട്രെയ്‌ലര്‍ ചര്‍ച്ച ചെയ്യുന്നത്‌. വാര്‍ത്തയുടെ എത്തിക്ക്‌സിനെ കുറിച്ചും ട്രെയ്‌ലര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. ടൊവിനോ തോമസ്‌, അന്ന ബെന്ർ, ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ ട്രെയ്‌ലറില്‍ മിന്നിമറയുന്നുണ്ട്‌. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‌ലര്‍ ഇന്ന്‌ പുറത്തിറങ്ങും. ഇക്കാര്യം ടൊവിനോ ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്‌. ആദ്യ ട്രെയ്‌ലറിന് ശേഷം രണ്ടാമത്തെ ട്രെയ്‌ലറിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  • " class="align-text-top noRightClick twitterSection" data="">

Naradan release: ലോക വ്യാപകമായി മാര്‍ച്ച്‌ മൂന്നിനാണ് ചിത്രം റിലീസ്‌ ചെയ്യുക. ഒമിക്രോണ്‍, കൊവിഡ്‌ മൂന്നാം തരംഗം തുടങ്ങിയ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടു പോവുകയായിരുന്നു. നേരത്തെ ജനുവരി 27ന്‌ റിലീസ്‌ ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്‌.

Tovino Thomas Naradan look: സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായാണ് 'നാരദന്‍' സമീപിക്കുക. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ്‌ പ്രത്യക്ഷപ്പെടുന്നത്‌. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക്‌ ശേഷം ടൊവിനോ തോമസ്‌ നായകനായെത്തുന്ന ചിത്രമാണ് 'നാരദന്‍'.

Tovino Thomas Aashiq Abu combo: 'മായാനദി', 'വൈറസ്‌' എന്നീ ചിത്രങ്ങളുടെ വിജയത്തിന്‌ ശേഷം ആഷിഖ്‌ അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നാരദന്‍'.

Naradan cast and crew: ഇന്ദ്രന്‍സ്‌, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, രഞ്ജി പണിക്കര്‍, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, ദീപന്‍ ശിവരാമന്‍, രഘുനാഥ്‌ പാലേരി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. ഉണ്ണി ആര്‍ ആണ് തിരക്കഥ. സന്തോഷ്‌ ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിഖ്‌ അബു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ സാദിഖ്‌ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കും. ഡി.ജെ ശേഖര്‍ ആണ്‌ സംഗീതം. ഒറിജിനല്‍ സൗണ്ട്‌ ട്രാക്ക്‌ നേഹ യാക്‌സണ്‍ പെരേരയും നിര്‍വഹിക്കും.

Also Read: മാതാപിതാക്കളായ ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷിച്ച്‌ പ്രിയങ്കയും നിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.