കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ച ചിത്രമായിരുന്നു ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിലെത്തിയ അസുരന്‍. ചിത്രം ഇപ്പോള്‍ തെലുങ്കില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. വെങ്കിടേഷാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നരപ്പയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ധനുഷ് മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തില്‍ മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരായിരുന്നു നായിക. മഞ്ജുവിന്‍റെ പച്ചയമ്മാള്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ലഭിച്ചത്. തെലുങ്കില്‍ പച്ചയമ്മാളായി എത്തുന്നത് നടി പ്രിയാമണിയാണ്. പച്ചയമ്മാള്‍ തെലുങ്കിലെത്തുമ്പോള്‍ സുന്ദരാമ്മയാകും. ചിത്രത്തിലെ പ്രിയാമണിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. പച്ചയമ്മാളുമായി ഏറെ സാമ്യം തോന്നുന്ന തരത്തിലാണ് പ്രിയാമണിയുടെ സുന്ദരാമ്മ കഥാപാത്രത്തിന്‍റെ ലുക്കും. ശ്രീകാന്ത് അഡ്ഡലയാണ് നരപ്പ സംവിധാനം ചെയ്യുന്നത്.
അസുരന്‍ തെലുങ്കിലേക്ക്; പച്ചയമ്മാളായി പ്രിയാമണി - ധനുഷ്-വെട്രിമാരന്‍
നരപ്പയിലെ പ്രിയാമണിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദരാമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്‍റെ പേര്