ETV Bharat / sitara

സിനിമാ സെറ്റുകള്‍ ഉണര്‍ന്നു, നിരവധി മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു - മലയാള സിനിമ ഷൂട്ടിങ്

പരിമിതമായ അംഗങ്ങളെ മാത്രമെ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

The cinema sets shooting related news malayalam  സിനിമാ സെറ്റുകള്‍ ഉണര്‍ന്നു, നിരവധി മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു  മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു  cinema sets  മലയാള സിനിമ ഷൂട്ടിങ്  cinema sets shooting related news malayalam
സിനിമാ സെറ്റുകള്‍ ഉണര്‍ന്നു, നിരവധി മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു
author img

By

Published : Oct 26, 2020, 5:09 PM IST

എറണാകുളം: കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് സിനിമ, സീരിയല്‍ മേഖല. മാസങ്ങളോളം ഷൂട്ടിങുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് യൂണിറ്റ് അംഗങ്ങളുടെ എണ്ണം കുറച്ച് വീണ്ടും ലോക സിനിമ ഉണര്‍ന്നത്. എങ്കിലും ചിത്രീകരണത്തിന് വലിയ ചെലവുകളും മറ്റും വരുന്നതിനാല്‍ സിനിമാ മേഖല പൂര്‍ണമായും പ്രതിസന്ധിയില്‍ നിന്നും കരകയറിയെന്ന് പറയാനാകില്ല. മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങുകള്‍ വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പരിമിതമായ അംഗങ്ങളെ മാത്രമെ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ പല ബിഗ് ബഡ്‌ജറ്റ് സിനിമകളും പ്രതിസന്ധിയിലാണ്. പലതിന്‍റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യമാണ് എന്നതിനാല്‍ കൊവിഡ് കുറയാതെ ചിത്രീകരണം സാധ്യമാകില്ല.

അതിനിടെ ഷൂട്ടിങ് ആരംഭിച്ച ചില സിനിമകളിലെ സെറ്റുകളില്‍ കൊവിഡും സ്ഥിരീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ കൊവിഡ് വിമുക്തരായശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഫഹദ് ഫാസിൽ ചിത്രം ഇരുൾ, സ്റ്റാർ എന്നീ സിനിമകളുടെ ചിത്രീകരണം പൂർണമായും പൂർത്തിയായി. കൂടാതെ സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കൊത്ത് സിനിമയുടെ ഒന്നാം ഘട്ട ചിത്രീകരണവും പൂർത്തിയായി. ഈ സിനിമകളുടെ ചിത്രീകരണത്തിന് ശേഷം മൂന്ന് സിനിമകളുടെ അഭിനേതാക്കളും ടെക്‌നീഷ്യന്മാർ അടങ്ങുന്ന എല്ല അണിയറപ്രവർത്തകരും കൊവിഡ് പരിശോധനകൾ നടത്തുകയും എല്ലാവരുടെയും ഫലം നെഗറ്റീവാവുകയും ചെയ്‌തു. വലിയ തോതിലുള്ള ചെലവാണ് ഇവയ്‌ക്കെല്ലാം ഉണ്ടായതെങ്കിലും ഇതിൽ സഹകരിച്ച എല്ല അണിയറപ്രവർത്തകർക്കും വലിയ സന്തോഷത്തിലാണ്. കൊത്ത് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം കോഴിക്കോടാണ് പൂർത്തിയായത്. സിനിമയുടെ ഭാഗമായ അണിയറപ്രവർത്തകർ എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിന്‍റെ സന്തോഷ വാർത്ത സിനിമയുടെ സംവിധായകനും സിനിമയുടെ നിർമാതാവും കൂടിയായ രഞ്ജിത്ത് ബാലകൃഷ്‌ണൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.