തെലുങ്ക് നടൻ സായ് ധരം തേജിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു. നെഞ്ചിന് മുകളിലായി പരിക്കേറ്റ താരത്തിന്‍റെ ഓപ്പറേഷൻ പൂർത്തിയായി. എന്നാൽ, കുറച്ചുദിവസം കൂടി സായ് ഐസിയുവിൽ തന്നെ തുടരുമെന്നും രണ്ട് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റുമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
More Read: സായ് ധരം തേജിനെതിരെ അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസ്
അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും, റോഡിന്‍റെ നിർമാണത്തിലെ പാകപ്പിഴവുകളാണ് കാരണമെന്നും ആരോപണമുണ്ടായിരുന്നു. മാധാപൂർ ദുർഗംചെരുവ് കേബിൾ പാലത്തിലെ റോഡിൽ വച്ചാണ് സായ് ധരം തേജിന്‍റെ ബൈക്ക് തെന്നി നീങ്ങി അപകടമുണ്ടായത്.
![സായ് ധരം തേജ് വാർത്ത സായ് ധരം തേജ് അപകടം പുതിയ വാർത്ത സായ് ധരം തേജ് ആരോഗ്യം വാർത്ത ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വാർത്ത dumping construction material road news latest hyderabad news update telugu star sai dharam tej accident news update 1lakh rs fine ghmc sai dharam tej accident news ghmc imposed 1lakh rs fine news](https://etvbharatimages.akamaized.net/etvbharat/prod-images/13061243_sai.jpg)
റോഡിൽ മണലുണ്ടായിരുന്നത് അപകടത്തിന് കാരണമായി!
ഇവിടെ മണലുണ്ടായിരുന്നുവെന്നും അത് ബൈക്ക് തെന്നിമാറുന്നതിന് കാരണമായെന്നും അഭിപ്രായമുണ്ടായിരുന്നു. മാധാപൂർ- ഖാനാമെറ്റ് റോഡിൽ മണൽ പോലുള്ള നിർമാണ സാമഗ്രികൾ ഉപേക്ഷിച്ചതിന് ഔറബിന്ദോ കൺസ്ട്രക്ഷന് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരു ലക്ഷം രൂപ പിഴ ചുമത്തിയെന്നാണ് ഏറ്റവും പുതിയ വാർത്ത.
പൊതുസുരക്ഷയ്‌ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ റോഡ് നിർമാണത്തിന് ഉപയോഗിച്ച വസ്‌തുക്കൾ നിക്ഷേപിച്ചതിനെതിരെ ജിഎച്ച്എംസി (ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ) നോട്ടീസ് അയക്കുകയും ചെയ്‌തു. സായ് ധരം തേജ് ശരീരഭാരം കുറയ്‌ക്കുന്നതിലുള്ള ഒരുക്കങ്ങളിൽ ആയിരുന്നെന്നും അപകടസമയത്ത് ഊർജ്ജം കുറഞ്ഞത് കാരണമായേക്കാം എന്നുമാണ് സംവിധായകൻ വി.വി വിനായക് പറഞ്ഞത്.