ETV Bharat / sitara

അനബല്ലയും പ്രേതങ്ങളും ; തപ്‌സി പന്നു- വിജയ് സേതുപതി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍

ഒടിടി റിലീസായാണ് ഹോറർ- കോമഡി ചിത്രം 'അനബൽ സേതുപതി' പ്രേക്ഷകരിലേക്കെത്തുന്നത്

author img

By

Published : Aug 30, 2021, 7:58 PM IST

അനബല്ലയും പ്രേതങ്ങളും വാർത്ത  താപ്‌സി പന്നു വിജയ് സേതുപതി വാർത്ത  താപ്‌സി പന്നു അനബൽ സേതുപതി വാർത്ത  അനബൽ സേതുപതി ട്രെയിലർ പുതിയ വാർത്ത  അനബൽ സേതുപതി വിജയ് സേതുപതി വാർത്ത  annabelle sethupathi trailer released news latest  annabelle sethupathi tapsee pannu news  tapsee pannu vijay sethupathi news  vijay sethupathi horroe comedy film news  vijay sethupathi annabelle sethupathi trailer news update
അനബൽ സേതുപതി

വിജയ് സേതുപതിയും തപ്‍സി പന്നുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'അനബൽ സേതുപതി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമാണ് ട്രെയ്‌ലര്‍.

മലയാളത്തിൽ മോഹൻലാലും തമിഴിൽ സൂര്യയും തെലുങ്കിൽ വെങ്കടേഷുമാണ് ഇത് പുറത്തിറക്കിയത്. ഹൊറർ- കോമഡിയായി ഒരുക്കുന്ന അനബൽ സേതുപതിയിൽ യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

നടനും സംവിധായകനുമായ ആർ. സുന്ദർരാജന്‍റെ മകൻ ദീപക് സുന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദീപക് തന്നെയാണ് അനബൽ സേതുപതിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗൗതം ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപ് ഇ. രാഘവ് ആണ്.

More Read: അനബല്ലയായി തപ്‌സി പന്നു, ഒപ്പം മക്കൾ സെൽവൻ സേതുപതി ; ഫസ്റ്റ് ലുക്കും റിലീസ് തിയ്യതിയും പുറത്ത്

പാഷന്‍ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരവും ജി.ജയറാമും ചേർന്ന് നിർമിക്കുന്ന അനബൽ സേതുപതി സെപ്‌തംബര്‍ 17ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.