തമിഴകത്തിന് മാത്രമല്ല, വിവേകാനന്ദൻ എന്ന വിവേക് മലയാളിക്കും സുപരിചിതനാണ്. അജിത്തിനെയും പ്രശാന്തിനെയും വിജയ്, സൂര്യ, വിക്രം, ജയം രവി തുടങ്ങിയ മലയാളത്തിനും പ്രിയപ്പെട്ട തൊണ്ണൂറുകളിലെ യുവനായകന്മാരുടെ ചിത്രങ്ങളിലെല്ലാം വിവേക് ഒഴിച്ചുകൂടാനാവാത്ത നർമത്തിന്‍റെ പൊടിക്കൈ ആയിരുന്നു.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_viv.jpg)
നായകന്‍റെ അടുത്ത സുഹൃത്തായും നായികയുടെ സഹോദരനായുമൊക്കെ ഹാസ്യവേഷങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. വെറുതെ ചിരിച്ചുകളയാവുന്ന ഹാസ്യപ്രയോഗങ്ങളായിരുന്നില്ല അവയൊന്നും, വിദ്യാഭ്യാസരംഗത്തും ആരോഗ്യ മേഖലയിലും വ്യാപിച്ചിരുന്ന അഴിമതി, ജാതീയത, തൊഴിലില്ലായ്മ, ജനപ്പെരുപ്പം, രാഷ്ട്രീയത്തിലെ കാപട്യങ്ങൾ, കള്ളപ്പണമിടപാടുകൾ തുടങ്ങി സമൂഹത്തിന്‍റെ പല കോണുകളിലെയും ദുഷ്പ്രവണതകൾക്കെതിരെയുള്ള ശബ്ദമായിരുന്നു വിവേകിന്‍റേത്.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_vivek2.jpg)
വിണ്ണിലെ താരം മാത്രമായിരുന്നില്ല തമിഴകത്തിന് അദ്ദേഹം. മണ്ണിലിറങ്ങി അവയുടെ പരിപാലനത്തിനും ഒട്ടനവധി സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയ സാമൂഹികപ്രവർത്തകൻ കൂടിയായിരുന്നു വിവേകാനന്ദൻ.
1961 നവംബർ 19ന് തൂത്തുക്കുടിയിലാണ് ജനനം. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നതിനിടെ മദ്രാസ് ഹ്യൂമർ ക്ലബ്ബിൽ സ്റ്റാൻഡ്- അപ് കോമഡികൾ ചെയ്ത് ജനശ്രദ്ധ നേടി. മധുരൈയിൽ ബിരുദപഠനത്തിന് പോയതിന് ശേഷവും ഒഴിവുസമയങ്ങളിൽ ക്ലബ്ബിൽ വന്ന് കോമഡികൾ അവതരിപ്പിച്ചിരുന്നു. ഹ്യൂമർ ക്ലബ്ബിന്‍റെ ഉടമസ്ഥൻ ഗോവിന്ദരാജനാണ് വിവേകിനെ സംവിധായകൻ കെ. ബാലചന്ദറിന് പരിചയപ്പെടുത്തുന്നത്.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_viv44.jpg)
1987ൽ കെ. ബാലചന്ദറിന്‍റെ 'മനതിൽ ഒരുത്തി വേണ്ടും' എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരശ്ശീലയിൽ ആദ്യമായി മുഖം കാണിച്ചു. സിനിമയിൽ സുഹാസിനിയുടെ സഹോദരനായാണ് വിവേക് എത്തിയത്. പിന്നീട് ബാലചന്ദറിന്‍റെ തന്നെ പുതു പുതു അർഥങ്കൾ, ഒരു വീട് ഇരു വാസൽ സിനിമകളിലും സഹതാരത്തിന്‍റെ കുപ്പായമണിഞ്ഞു.
എൺപതുകളിൽ നിന്നും തൊണ്ണൂറുകളിൽ വിവേക് മികച്ചൊരു ഹാസ്യനടനായി വളരുന്നതിന് തമിഴകം സാക്ഷ്യം വഹിച്ചു. പുത്തം പുതു പയണം, നാൻ പേസ നിനൈപ്പതെല്ലാം ചിത്രങ്ങളിൽ നായകന്‍റെ സുഹൃത്തായുള്ള വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. പിൽക്കാലത്ത് പുറത്തു വന്ന വീര, ഖുഷി, മിന്നലേ, റൺ, സാമി, കാതൽ മന്നൻ, ആസൈയിൽ ഒരു കടിതം, അലൈപായുതേ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്‍റെ കരിയറിലെ നിർണായക ഭാഗങ്ങളായി.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_vivs.jpg)
ചായക്കടകളിലും ട്രാഫിക്കിനിടയിലും ബസ് സ്റ്റോപ്പിലുമൊക്കെ അദ്ദേഹം തന്‍റെ ആക്ഷേപഹാസ്യങ്ങൾ തൊടുത്തുവിട്ടു. അവയെല്ലാം പലപ്പോഴും വിമർശനങ്ങളുടെ രൂപത്തിൽ കുറിക്ക് കൊള്ളുകയും ചെയ്തിട്ടുണ്ട്.
സെന്തിൽ, ഗൗണ്ടമണി കറുപ്പയ്യ എന്നിവരിലൂടെ തമിഴകം ഹാസ്യം ആസ്വദിക്കുന്ന കാലത്താണ് വടിവേലുവും വിവേകുമെത്തുന്നത്. നായകനിലൂടെ നീങ്ങുന്ന കഥയിൽ സമയാസമയങ്ങളിൽ ഏകാങ്കരംഗങ്ങളിലൂടെ വടിവേലുവും വിവേകും ചിരിപ്പടക്കങ്ങളൊരുക്കി. അങ്ങനെ തമിഴ് സിനിമയിൽ നർമത്തിന് വേണ്ടി ഒഴിച്ചുനിർത്തുന്ന കുറേ രംഗങ്ങളുമായി പുതിയൊരു പാത വെട്ടിത്തിരിച്ചുവിടുകയായിരുന്നു ഇരുവരും. ചുറ്റുപാടുകളിലെ അസഹിഷ്ണതക്കെതിരെയുള്ള വിവേകിന്‍റെ പ്രതികരണങ്ങൾ സിനിമക്ക് പുറത്തും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_viv4.jpg)
രണ്ടായിരങ്ങളിലേക്ക് തമിഴ് സിനിമ എത്തിയപ്പോൾ താരത്തിന്‍റെ കരിയറും അതിനൊപ്പം ഉയരങ്ങൾ താണ്ടി. അന്യൻ, ശിവാജി, ആദി, പരമശിവൻ ചിത്രങ്ങളിലെല്ലാം നിർണായക കഥാപാത്രങ്ങളായിരുന്നു വിവേകിന്‍റേത്.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_vivvvs.jpg)
ഉണരുകേ നാൻ ഇരുന്താൽ, റൺ, പാർത്തിപൻ കനവ് സിനിമകൾക്ക് ശേഷം അന്യൻ, ശിവാജി ചിത്രങ്ങളിലൂടെയും മികച്ച ഹാസ്യനടനുള്ള സർക്കാരിന്‍റെ പുരസ്കാരങ്ങൾ നേടി. റൺ, സാമി, കുരുവി, വെടി ചിത്രങ്ങളിലെ അഭിനയത്തിന് ഇന്‍റർനാഷണൽ തമിഴ് ഫിലിം അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് 2009ൽ പത്മശ്രീ നൽകി ആദരിച്ചു. തമിഴ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്ക് കലൈവാനർ അവാർഡ് ജേതാവായി.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_ghg.jpg)
പ്രമുഖനടന്മാരുടെ സഹതാരമായി തിളങ്ങിയ വിവേക് നായകവേഷവും അവതരിപ്പിച്ചിട്ടുണ്ട്. പിന്നണി ഗായകനായും ടിവി അവതാരകനായും ശ്രദ്ധ നേടി. എപിജെ അബ്ദുൾ കലാമുമായുള്ള അഭിമുഖത്തിലൂടെയും തമിഴകത്തിന് മറക്കാനാവാത്ത ഏട് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനുമുപരി തമിഴ് മണ്ണിന് വേണ്ടി വനവൽകരണപദ്ധതികളിലൂടെയും പരിപാടികളിലൂടെയും സാമൂഹികപ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_vive3.jpg)
രണ്ടായിരത്തിൽ ശോഭിച്ചുനിൽക്കുമ്പോഴാണ് പെട്ടെന്ന് താരത്തിന്‍റെ കരിയർ ഗ്രാഫ് നിശ്ചലമായത്. സിനിമയിലെ തഴയപ്പെടലുകളും മകന്‍റെ അകാലത്തുള്ള മരണവും വിവേകിന്‍റെ സിനിമാജീവിതത്തെ സാരമായി ബാധിച്ചിരുന്നു. എങ്കിലും യെന്നൈ അറിന്താൽ, വേലയില്ലാ പട്ടധാരി, ധാരാളപ്രഭു ചിത്രങ്ങളിലൂടെ ഇടയ്‌ക്കൊക്കെ താരം തിരിച്ചുവരവ് നടത്തി. കമല്‍ഹാസൻ- ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2വാണ് വിവേകിന്‍റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
![ചിന്തകലൈവാൻ ഇനി ഓർമ വാർത്ത ചിന്ത കലൈവാനർ വിവേക് വാർത്ത വിവേകാനന്ദൻ നടൻ തമിഴ് വാർത്ത വിവേക് തമിഴ് കോമഡി താരം മരണം വാർത്ത തമിഴ് ഹാസ്യനടൻ വിവേക് സിനിമകൾ പുതിയ വാർത്ത comedian actor and social activist vivek news latest vivek tamil actor latest news vivekanandan death news chintha kalaivanar latest news tamil comedy actor latest news](https://etvbharatimages.akamaized.net/etvbharat/prod-images/11433917_vivek1.jpg)
ഒരു യുഗത്തിനാണ് ഇവിടെ സമാപനമാകുന്നത്. സ്റ്റാൻഡ് അപ് കോമഡികളിൽ നിന്നും ചുവട് പിടിച്ച് സിനിമയിലെത്തിയ കലാകാരൻ കാമറക്ക് മുൻപിലും അതേ വിദ്യ പ്രയോഗിച്ച് വിജയം വരിക്കുകയായിരുന്നു. ഹാസ്യം പലപ്പോഴും സമൂഹത്തിലെ ദുഷ്പ്രവൃത്തികൾക്കും ജനങ്ങളുടെ ദുരനുഭവങ്ങൾക്കും നേരെ ശബ്ദിക്കാനുള്ള ചാട്ടവാറാണെന്ന് തെളിയിച്ച തമിഴകത്തിന്‍റെ പ്രിയപ്പെട്ടവൻ, "ചിന്ന കലൈവാനർ" ഇനി ഓർമ.